Tuesday, October 5, 2010

ക്യൂബയില്‍ രാഷ്‌ട്രീയ തടവുകാരെ മോചിപ്പിക്കുന്നു
ഹവാന: ക്യൂബയില്‍ കൂടുതല്‍ രാഷ്‌ട്രീയ തടവുകാരെ കൂട്ടത്തോടെ മോചിപ്പിക്കുന്നു. എതിര്‍ കക്ഷിയിലുള്ള 53 തടവുകാരെ മോചിപ്പിക്കുമെന്ന്‌ പ്രസിഡന്റ്‌ റൗള്‍ കാസ്‌ട്രോ കഴിഞ്ഞ ജൂലൈയില്‍ ഉറപ്പു നല്‍കിയിരുന്നു. റോമന്‍ കാത്തലിക്‌ സഭയുടേയും സ്‌പെയിന്‍ സര്‍ക്കാരിന്റെയും മധ്യസ്‌ഥശ്രമങ്ങളെ തുടര്‍ന്നായിരുന്നു ഇത്‌. ഇവിടെ തടവറയിലുള്ള എല്ലാ രാഷ്‌ട്രീയ തടവുകാരുടേയും പേരുവിവരങ്ങള്‍ ശേഖരിക്കാന്‍ മനുഷ്യാവകാശ സംഘടനയോട്‌ റോമന്‍ കാത്തലിക്‌ സഭ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്‌.

2003ലാണ്‌ എതിര്‍കക്ഷിയില്‍പെട്ട നൂറോളം പ്രവര്‍ത്തകരെ ക്യൂബയില്‍ തടവിലാക്കിയത്‌. തടവുകാരില്‍ ഒരാള്‍ നിരാഹാരമിരുന്ന്‌ മരിച്ച സംഭവം രാജ്യത്ത്‌ വന്‍ ഒച്ചപാടുകള്‍ സൃഷ്‌ടിച്ചിരുന്നു.

No comments:

Post a Comment