Friday, October 8, 2010

കര്‍ണാടകത്തിലെ രാഷ്ട്രീയ തമാശകള്‍

കര്‍ണാടകനിയമസഭാ അങ്കണത്തില്‍ ആഭിചാരക്രിയ
Posted on: 09 Oct 2010


ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭാ മന്ദിരമായ വിധാന്‍സൗധ അങ്കണത്തില്‍ ആഭിചാരക്രിയ. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കോഴിയിറച്ചിയിലും മുട്ടയിലുമായി ആഭിചാരക്രിയ നടത്തിയതായി കണ്ടെത്തിയത്. കുങ്കുമം, പൂവ് എന്നിവ ചുവന്ന പട്ടില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. നിയമസഭ സുരക്ഷാഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. കൗതുകക്കാഴ്ച കാണാനും നിരവധിപേര്‍ എത്തി.

അതിനിടെ വിധാന്‍സൗധയ്ക്ക് ചുറ്റും രണ്ടരക്കിലോമീറ്റര്‍ ദൂരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഒക്ടോബര്‍ 10വരെയാണ് നിരോധനാജ്ഞ. കൂടാതെ നഗരത്തിലെ മുഴുവന്‍ ബി.ജെ.പി. നേതാക്കളുടെ വീട്ടില്‍ സുരക്ഷയും ശക്തമാക്കി. ജനപ്രതിനിധികളും നേതാക്കളും മറ്റ് രാഷ്ട്രീയനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് ഒഴിവാക്കാനാണ് നേതാക്കളുടെ വീട്ടില്‍ സുരക്ഷ കര്‍ശനമാക്കിയതെന്ന് പറയുന്നു (mathrubhumi).

No comments:

Post a Comment