Friday, October 8, 2010

Corruption ---India's Curse!

2 ജി സ്‌പെക്ട്രം അഴിമതി: കേന്ദ്രം 22 നകം മറുപടി നല്‍കണം-സുപ്രീംകോടതി
Posted on: 09 Oct 2010

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രാജയ്‌ക്കെതിരെ എഴുപതിനായിരം കോടി രൂപയുടെ ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ട 2 ജി സ്‌പെക്ട്രം ഇടപാടിനെക്കുറിച്ചുള്ള സി.എ.ജി. റിപ്പോര്‍ട്ടിന്മേല്‍ ഒക്ടോബര്‍ 22 നകം മറുപടി നല്‍കാന്‍ സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ച് കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിച്ചു.

കേന്ദ്രമന്ത്രി രാജയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തിനിടയില്‍ അന്വേഷണം നടത്തിയ സി.ബി.ഐ.യുടെയും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാന്‍ വിസമ്മതിച്ച രണ്ടംഗബെഞ്ച് കേസില്‍ 22ന് വീണ്ടും വാദം കേള്‍ക്കും. 

ഖജനാവിന് 1.4 ലക്ഷം കോടിയുടെ നഷ്ടമാണ് ഈ ഇടപാടില്‍ നടന്നതെന്നാണ് സി.എ.ജി.റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിയമമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഉപദേശങ്ങള്‍ മാനിക്കാതെ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന മാനദണ്ഡത്തില്‍ യോഗ്യതയില്ലാത്ത കമ്പനികള്‍ക്ക് കുറഞ്ഞ നിരക്കില്‍ 2 ജി തരംഗ ദൈര്‍ഘ്യ അവകാശം നല്‍കി എന്നാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കരടുറിപ്പോര്‍ട്ടില്‍ പറയുന്നത്. ലൈസന്‍സിന് അപേക്ഷിക്കാനുള്ള അവസാന തീയതി സ്വന്തം ഇഷ്ടമനുസരിച്ച് നിശ്ചയിച്ചാണ് വന്‍ക്രമക്കേടിന് വഴിയൊരുക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ട് കോടതി തുറന്നുനോക്കാതെ തിരികെ നല്‍കി. ജസ്റ്റിസുമാരായ ജി.എസ്. സിംഗ്‌വിയും എ.കെ.ഗാംഗുലിയും അടങ്ങിയതാണ് രണ്ടംഗബെഞ്ച്. കേന്ദ്രമന്ത്രി രാജയ്ക്കുവേണ്ടി അഭിഭാഷകനായ അന്ധ്യാരുജിന ഹാജരായി.

2 ജി സ്‌പെക്ട്രം ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാണെന്ന് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം വ്യക്തമാക്കി. സമഗ്രമായ അന്വേഷണത്തിന് ആറുമാസം സമയം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേസ്വന്വേഷണത്തിന് സി.ബി.ഐ. ആറുമാസം സമയം വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.

നീരറാഡിയ ഉള്‍പ്പെടെയുള്ള ദല്ലാളുകളിലൂടെ ടെലികോം മന്ത്രി രാജ ഇടപ്പെട്ടു നടത്തിയ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് സി.ബി.ഐ. നടത്തുന്ന അന്വേഷണം നീതിയുക്തമല്ലെന്ന് ഹര്‍ജി നല്‍കിയ സന്നദ്ധ സംഘടനയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണ്‍ ബോധിപ്പിച്ചു. ഒരു വര്‍ഷം മുമ്പ് പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കിയ കേസില്‍ ഇതുവരെ ഒരു നടപടിയുമുണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജയെ ചോദ്യം ചെയ്യുകപോലുമുണ്ടായില്ല.

കേസില്‍ കക്ഷി ചേര്‍ന്ന ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യസ്വാമി കേന്ദ്രമന്ത്രി രാജയ്‌ക്കെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയോടാവശ്യപ്പെടണമെന്ന് വാദിച്ചു  (mathrubhumi)
======================================================
.

No comments:

Post a Comment