| പ്രഭുദേവയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു | ||
മറ്റാരുടെയും പേരിലേയ്‌ക്ക് പ്രഭുവിന്റെ സമ്പത്ത് കൈമാറ്റം ചെയ്യാനാവാത്ത വിധം മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്. മാത്രമല്ല, പ്രഭുവിന്റെ ബാങ്ക് ബാലന്‍സ് സംബന്ധമായ രേഖകള്‍ ഉടന്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രഭുദേവ നയന്‍സിനെ വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും അതിന്റെ ഭാഗമായി പ്രഭു കാമുകിയുടെ പേരിലേയ്‌ക്ക് തന്റെ കുറെ ആസ്‌തികള്‍ മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു തടയിടാനാണ് റംലത്ത് കോടതിയെ സമീപിച്ചത്. റംലത്ത് നല്‍കിയ പരാതിപ്രകാരം കുടുംബ കോടതിയില്‍ ഹാജരാകാത്ത നയന്‍താരയ്‌ക്കും പ്രഭുദേവയ്‌ക്കും കോടതിഅന്ത്യശാസനം നല്‍കിയിട്ടുണ്ട്. നവംബര്‍ 23ന് ഹാജരാകാത്ത പക്ഷം ഇരുവരെയും അറസ്‌റ്റു ചെയ്യാനാണ് കോടതിയുടെ നിര്‍ദ്ദേശം. ഇരുവര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. നയന്‍സും പ്രഭുവും ഡിസംബറില്‍ വിവാഹം കഴിയ്‌ക്കാന്‍ ഒരുങ്ങുകയാണെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് റംലത്ത് കോടതിയില്‍ പരാതി നല്‍കിയിരുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നയന്‍സിനോടും പ്രഭുവിനോടും ചൊവ്വാഴ്‌ച കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രണ്ട് പേരും നോട്ടീസ് കൈപ്പറ്റാന്‍ തയാറായിരുന്നില്ല. ====================================================== |
Thursday, October 28, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment