| വെടിയുണ്ടകളുമായി നാട്ടുകാര്‍ പിടികൂടിയ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്‌തു |
| ആലപ്പുഴ: വെടിയുണ്ടകളുമായി നാട്ടുകാര്‍ പിടികൂടിയ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്‌തു. എ.ആര്‍. ക്യാമ്പിലെ പോലീസുകാരനായ ഋഷിലാലിനെയാണ് എസ്.പി: എ. അക്‌ബര്‍ സസ്‌പെന്‍ഡ് ചെയ്‌തത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കിടെ ഒഴിവുസമയത്ത് ബൈക്കില്‍ ബന്ധുവീട്ടില്‍ പോയി മടങ്ങവേ തിരുവാമ്പാടിയില്‍ അപകടത്തില്‍പ്പെട്ട ഇയാളുടെ പക്കല്‍നിന്നു വെടിയുണ്ട റോഡില്‍ വീണതിനേത്തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞുവച്ചിരുന്നു. പോലീസ് എത്തി ഇയാളെ കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചു. ഒടുവില്‍ സൗത്ത് സി.ഐ: വി.കെ. സനല്‍കുമാര്‍ സ്‌ഥലത്തെത്തിയാണ് ഇയാളെ കൊണ്ടുപോയത്. സി.ഐയുടെ റിപ്പോര്‍ട്ടിലാണ് എസ്.പിയുടെ നടപടി. |
Thursday, October 28, 2010
Criminal Keralam
Subscribe to:
Post Comments (Atom)
No comments:
Post a Comment