| ആലുവയില്‍ പെണ്‍വാണിഭം: എട്ടുപേര്‍ പിടിയില്‍ |
| ആലുവ: പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് റൂട്ടില്‍ ജോസ്‌കോ വര്‍ക്ക്‌ഷോപ്പിനു സമീപം വീടു വാടകയ്‌ക്കെടുത്തു പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ ആലുവ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടി. ആമ്പല്ലൂര്‍ അഴകപ്പനഗര്‍ ഖാലിപറമ്പില്‍ വിജയന്‍ (50), ചേര്‍ത്തല കാവിന്‍പറമ്പ് സിന്ധു (38), കരിമുകള്‍ നടുകുളം ഷിജാസ് (30), കരിമുകള്‍ ബ്രഹ്‌മപുരം ഷിഹാസ് (27), പെരുമ്പാവൂര്‍ ആലാട്ടുചിറ മലയംപാഞ്ഞുകുടി ഓമന എന്നു വിളിക്കുന്ന ഫിലോമിന (50), ഇരിങ്ങാലക്കുട പുതുമക്കര തൈവളപ്പില്‍ സാലിഹ (40), തായത്തുതുടി പ്രിയദര്‍ശിനി തീയറ്ററിനു സമീപം പുത്തന്‍വീട്ടില്‍ ലൈല (26), ഇടപ്പള്ളി ചേരാനല്ലൂര്‍ പള്ളിക്കവല പള്ളിപ്പറമ്പില്‍ മെറിയ (21) എന്നിവരാണു പിടിയിലായത്. ഒമ്പതുമാസമായി വിജയനും ഭാര്യ സിന്ധുവും ചേര്‍ന്ന് 3000 രൂപ വാടകയ്‌ക്കു വീടെടുത്തു പെണ്‍വാണിഭം നടത്തിവരികയായിരുന്നു. ഇന്നലെ ഉച്ചയോടെ പോലീസിനു രഹസ്യവിവരം ലഭിച്ചതിനേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു സംഘം പിടിയിലായത്. ഫിലോമിനയാണ് ഇടപാടുകാരെ വീട്ടില്‍ എത്തിച്ചുകൊണ്ടിരുന്നത്. ഇടപാടുകാരില്‍ നിന്ന് 1000 മുതല്‍ 3000 രൂപവരെയാണ് ഈടാക്കിയിരുന്നത്. സംഭവസ്‌ഥലത്തു നിന്ന് അഞ്ചു മൊബൈല്‍ ഫോണുകളും 8000 രൂപയും ഇടപാടിനെത്തിയ ആളുടെ ബൈക്കും നടത്തിപ്പുകാരന്റെ മാരുതിക്കാറും പോലീസ് പിടികൂടി. പ്രതികളെ ഇന്നു മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കും. പിടിയിലായ കരിമുകള്‍ സ്വദേശിയായ ഷിജാസും ഷിഹാസും ഇടപാടിന് എത്തിയവരാണ്. പിടിയിലായ സ്‌ത്രീകള്‍ ഇതിനു മുമ്പും പെണ്‍വാണിഭക്കേസില്‍ പിടിയിലായിരുന്നതായി പോലീസ് പറഞ്ഞു. (mangalam) ====================================================== |
Saturday, October 2, 2010
പെണ്‍വാണിഭം
Subscribe to:
Post Comments (Atom)
No comments:
Post a Comment