മാര്‍ട്ടിനെതിരേ ഭൂട്ടാന് നടപടി അസാധ്യമെന്നു റിപ്പോര്‍ട്ട് |
തിംഫു: ഭൂട്ടാനിലെ ലോട്ടറി നിയമങ്ങള്‍ ലംഘിക്കുകയും രാജ്യത്തിന്റെ പ്രതിച്‌ഛായയെ ഇന്ത്യയില്‍ താറടിക്കാന്‍ ഇടയാക്കുകയും ചെയ്‌തെങ്കിലും 'ലോട്ടറിരാജാവ്' സാന്റിയാഗോ മാര്‍ട്ടിനെതിരേ നടപടിയെടുക്കാന്‍ ഭൂട്ടാന്‍ സര്‍ക്കാരിനു കഴിയില്ലെന്നു റിപ്പോര്‍ട്ട്. തന്റെ കമ്പനികള്‍ക്കു ഭൂട്ടാന്‍ ലോട്ടറിയുടെ വിതരണാവകാശം നേടിയെടുത്തതിനുശേഷം കമ്പനിയില്‍നിന്നു വിദഗ്‌ധമായി പിന്മാറുകയെന്ന തന്ത്രമാണ് മാര്‍ട്ടിന്‍ പയറ്റുന്നതെന്ന് 'ബിസിനസ് ഭൂട്ടാന്‍' റിപ്പോര്‍ട്ട് ചെയ്‌തു. ഭൂട്ടാന്‍ ലോട്ടറിയിലൂടെ ശതകോടികളുടെ സമ്പാദ്യമുണ്ടാക്കിയ മാര്‍ട്ടിന്റെ ബന്ധങ്ങള്‍ അവിടുത്തെ ഉന്നതരിലേക്കു നീളുന്നതാണെന്നും അവര്‍ വെളിപ്പെടുത്തുന്നു. ലോട്ടറി വില്‍പനയ്‌ക്ക് 2007ല്‍ ആയിരുന്നു മാര്‍ട്ടിന്‍ ലോട്ടറീസുമായി ഭൂട്ടാന്റെ ആദ്യത്തെ കരാര്‍. 2012 വരെ ലോട്ടറി വില്‍പനയ്‌ക്കുള്ള കരാറായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ അത് മോണിക്കാ ഡിസ്‌ട്രിബ്യൂട്ടേഴ്‌സിന്റെ പേരിലേക്കു മാറ്റിയെടുത്തു. സാന്റിയാഗോ മാര്‍ട്ടിന്‍ 2008 മാര്‍ച്ചില്‍ രൂപം നല്‍കിയതാണ് മോണിക്കാ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് എന്ന കമ്പനി. എന്നാല്‍ ഡയറക്‌ടര്‍ ബോര്‍ഡില്‍ മാര്‍ട്ടിന്‍ ഉണ്ടായിരുന്നില്ല. മാര്‍ട്ടിന്റെ ജോലിക്കാരായ സുബ്ബയ്യ നാഗരാജന്‍, സുരേഷ് കുമാര്‍ കോട്ടിയോട് എന്നിവരായിരുന്നു ഡയറക്‌ടര്‍മാര്‍. മാര്‍ട്ടിന്‍ കഴിഞ്ഞ നവംബറിലും ഭാര്യ ലീമാ റോസ് ജനുവരിയിലും ഡയറക്‌ടര്‍ ബോര്‍ഡ് അംഗങ്ങളായി. മാര്‍ച്ചില്‍ മോണിക്കയുടെ പേരിലേക്കു കരാര്‍ മാറ്റിയതിനുശേഷം അവര്‍ 'വ്യക്‌തിപരമായ കാര്യങ്ങള്‍' ചൂണ്ടിക്കാട്ടി സ്‌ഥാനമൊഴിഞ്ഞു. കര്‍ണാടകത്തിലെ ലോട്ടറി വില്‍പനയിലും മാര്‍ട്ടിന്‍ ഇതേ തന്ത്രം അവലംബിച്ചിട്ടുണ്ട്. കര്‍ണാടക ലോട്ടറി നിരോധനം ഏര്‍പ്പെടുത്തിയ ഘട്ടത്തില്‍ 52 കോടി രൂപ നികുതി അടയ്‌ക്കാന്‍ നോട്ടീസ് അയച്ചെങ്കിലും മാര്‍ട്ടിന്റെ വേലക്കാരനായിരുന്ന 'കണ്ണയ്യ ഏജന്‍സിന്റെ ഉടമ' കണ്ണയ്യയുടെ പൊടിപോലും കിട്ടിയില്ല. ലോട്ടറി കരാര്‍ വേറേ കമ്പനിയുടെ പേരിലേക്കു മാറ്റുന്നത് ഭൂട്ടാനിലെ നിയമങ്ങള്‍ക്കു വിരുദ്ധമാണ്. ഇന്ത്യയില്‍ പുതിയ ലോട്ടറി ചട്ടങ്ങള്‍ വരുന്നതിനാല്‍ ലോട്ടറി വില്‍പന 'മോണിക്ക' എന്ന ഒറ്റ കമ്പനിക്കു കീഴിലാക്കുന്നതായിരിക്കും സൗകര്യപ്രദമെന്നു പറഞ്ഞാണ് മാര്‍ട്ടിന്‍ അതു സാധിച്ചെടുത്തത്. മാര്‍ട്ടിന്റെ നിയമവിരുദ്ധമായ നടപടികളിലൂടെ ഭൂട്ടാന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നിയമനടപടികള്‍ നേരിടേണ്ടിവരുന്ന സ്‌ഥിതിയാണെന്നും 'ബിസിനസ് ഭൂട്ടാന്‍' പറയുന്നു. |
(mangalam) |
Saturday, October 2, 2010
ലോട്ടറി തട്ടിപ്പ്
Subscribe to:
Post Comments (Atom)
No comments:
Post a Comment