Saturday, October 2, 2010

അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്‌പ്
ജമ്മു: നാലു ദിവസത്തിനിടെ പാകിസ്‌താന്‍ നാലാം തവണയും വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ചു. പൂഞ്ച്‌ ജില്ലയിലെ കെര്‍നി മേഖലയിലുള്ള ഇന്ത്യന്‍ സൈനിക പോസ്‌റ്റുകളെ ലക്ഷ്യമിട്ടാണു പാക്‌ സൈന്യം വെടിയുതിര്‍ത്തത്‌. ഇന്ത്യന്‍ സേന തിരിച്ചടിച്ചു. ആക്രമണം ഒന്നരമണിക്കൂര്‍ നീണ്ടുനിന്നു. ആളപായമോ മറ്റു നാശനഷ്‌ടമോ ഉണ്ടായിട്ടില്ലെന്നു സേനാ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. പാക്‌ നടപടിയില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. (mangalam)

No comments:

Post a Comment