കോണ്‍ഗ്രസ് വക്താവ് സിംഗ്‌വി അച്യുതാനന്ദന്റെയും വക്കീല്‍
Posted on: 05 Oct 2010
കൊച്ചി: കോണ്‍ഗ്രസ് വക്താവ് സീനിയര്‍ അഡ്വ. മനു അഭിഷേക് സിംഗ്‌വി സുപ്രീം കോടതിയില്‍ വി.എസ്. അച്യുതാനന്ദന്റെയും അഭിഭാഷകനായിരുന്നു.
1996-ല്‍ മാരാരിക്കുളത്ത് മത്സരിച്ച അച്യുതാനന്ദന്‍ തോറ്റിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.ജെ. ഫ്രാന്‍സിസാണ് ജയിച്ചത്. ഫ്രാന്‍സിസിന് എതിരെ ക്രമക്കേടുകള്‍ ആരോപിച്ച് അച്യുതാനന്ദന്‍ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് തള്ളിയിരുന്നു. അതിനെതിരെ അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി.
അച്യുതാനന്ദനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത് അഡ്വ. മനു അഭിഷേക് സിംഗ്‌വിയായിരുന്നു. അന്നും അദ്ദേഹം പ്രമുഖ കോണ്‍ഗ്രസ് പക്ഷക്കാരനായിരുന്നു. സുപ്രീംകോടതിയില്‍ അന്ന് അഭിഭാഷകനായിരുന്ന ജസ്റ്റിസ് പി. സുബ്രഹ്മണ്യന്‍ പോറ്റിയും മുന്‍ കേരള അഡ്വക്കേറ്റ് ജനറല്‍ കെ. സുധാകരനും ചേര്‍ന്നാണ് സിംഗ്‌വിയെ കേസ് ഏല്പിച്ചത്. അച്യുതാനന്ദന്റെ അപ്പീല്‍ അനുവദിച്ച് കേസ് ഹൈക്കോടതിയിലേക്ക് അന്നത്തെ ചീഫ് ജസ്റ്റിസ് ഡോ. എ.എസ്. ആനന്ദ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വിചാരണയ്ക്ക് മടക്കിയയച്ചു. ഫ്രാന്‍സിസിനോട് അച്യുതാനന്ദന് 10,000 രൂപ കോടതിച്ചെലവ് നല്‍കാനും സുപ്രീംകോടതി വിധിച്ചിരുന്നു. ഒരു ദിവസം മുഴുവനും സിംഗ്‌വി സുപ്രീംകോടതിയില്‍ കേസ് വാദിച്ചിരുന്നു. പക്ഷെ, ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോഴും അച്യുതാനന്ദന് അനുകൂലമായിരുന്നില്ല.
1999-ലെ 'ഓള്‍ ഇന്ത്യ റിപ്പോര്‍ട്ടര്‍' എന്ന നിയമ പ്രസിദ്ധീകരണത്തില്‍ അച്യുതാനന്ദന്റെ കേസിലെ സുപ്രീം കോടതി വിധി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അച്യുതാനന്ദനു വേണ്ടി സിംഗ്‌വി അന്ന് ഹാജരായപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരും പ്രതിഷേധിച്ചിരുന്നില്ല (mathrubhumi).

No comments:
Post a Comment