സൗദിയില്‍ ജയിലിലായിരുന്ന രണ്ട് ഇന്ത്യക്കാര്‍ മോചിതരായി |
ദമാം: മയക്കുമരുന്ന് കടത്ത് കേസില്‍പ്പെട്ട് ജുബൈല്‍ ജയിലില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം പൂന്തുറ സ്വദേശി സില്‍വ ബര്‍ണബാസ്, ചെന്നൈ നാഗപട്ടണം സ്വദേശി ഡേവിഡ് ജോണ്‍സണ്‍ എന്നിവര്‍ ജയില്‍മോചിതരായി നാട്ടിലേക്കു മടങ്ങി. പത്തു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ഇവര്‍ക്ക് സൗദി കിരീടാവകാശി സുല്‍ത്താന്‍ രാജകുമാരന്റെ ജുബൈല്‍ സന്ദര്‍ശനവേളയില്‍ ശിക്ഷ ഇളവു നല്‍കുകയായിരുന്നു. ഇറാഖില്‍നിന്ന് മത്സ്യബന്ധനബോട്ടുവഴി മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് 2005-ലാണ് ഇവര്‍ പിടിയിലായത്. മത്സ്യം നിറച്ച പെട്ടികള്‍ ബോട്ടില്‍നിന്നിറക്കി വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രത്യേക അന്വേഷണസംഘം ഇവരെ പിടികൂടിയത്. ഇവരോടൊപ്പം പിടികൂടിയ രണ്ടു സ്വദേശികള്‍ക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. ഇറാഖ് കടല്‍ അതിര്‍ത്തിയിലുള്ള ദ്വീപില്‍നിന്ന് സ്‌പോണ്‍സറുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ ആള്‍ ഭക്ഷണസാധനമെന്ന് തെറ്റിദ്ധരിപ്പിച്ചു കൊടുത്തുവിട്ട പൊതിയാണ് ഇവര്‍ക്ക് വിനയായത്. ജുബൈല്‍ തീരത്ത് എത്തുമ്പോള്‍ ഈ പൊതി ഒരാള്‍ വന്നു വാങ്ങിക്കും എന്നാണ് ഇവരോടു പറഞ്ഞത്. മയക്കുമരുന്നാണ് പൊതിയില്‍ ഉള്ളതെന്നു ഇവര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് അവര്‍ മൊഴി നല്‍കിയത് (mangalam). |
Monday, October 4, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment