Monday, October 4, 2010

ഇത് നമ്മുടെ കേരളം --- ഒരു ഡി ഐ ജി ക്കെതിരെ വിശ്വാസവഞ്ചനയ്ക്ക് കേസ് ---

വിശ്വാസവഞ്ചന: ഡി.ഐ.ജി ശ്രീജിത്തിനെതിരേ വിജിലന്‍സ്‌ ഡയറക്‌ടര്‍ കേസെടുത്തു
കോഴിക്കോട്‌: സുഹൃത്തായിരുന്ന രമേശ്‌ നമ്പ്യാരെ വഞ്ചിച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച്‌ ഡി.ഐ.ജി എസ്‌. ശ്രീജിത്തിനെതിരേ വിജിലന്‍സ്‌ ഡയറക്‌ടര്‍ കേസെടുത്തു.

തൃശൂര്‍ വിജിലന്‍സ്‌ കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ്‌ എഫ്‌.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്‌. വിശ്വാസവഞ്ചന, പണം തട്ടിയെടുക്കല്‍, പീഡനം എന്നിവയാണു കുറ്റങ്ങള്‍.

ഐ.ജി. റാങ്കിനു മുകളിലുള്ള ഓഫീസറെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്നാണ്‌ 2010 മേയ്‌ 21ന്‌ വിജിലന്‍സ്‌ സ്‌പെഷല്‍ ജഡ്‌ജി എന്‍. രാജഗോപാലന്‍ ഉത്തരവിട്ടത്‌. നാലു മാസമായപ്പോഴാണ്‌ കേസെടുത്തതെങ്കിലും അന്വേഷണ ഉദ്യോഗസ്‌ഥനെ നിയോഗിച്ചിട്ടില്ല. കോടതി നിര്‍ദേശമനുസരിച്ചു വിജിലന്‍സ്‌ എ.ഡി.ജി.പി ഡസ്‌മെണ്ട്‌ നെറ്റോയാണ്‌ അന്വേഷണം നടത്തേണ്ടത്‌. അതുചെയ്യാതെ വിജിലന്‍സ്‌ ഡി.ജി.പി സോമരാജന്‍ സര്‍ക്കാരിന്റെ അഭിപ്രായത്തിനു കാത്തിരിക്കുന്നത്‌ കേസന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണം ഉയര്‍ന്നു.

രമേശ്‌ നമ്പ്യാരുടെ അമ്മയുടെ പേരിലുണ്ടായിരുന്ന 48 സെന്റ്‌ ഭൂമി വിറ്റ വകയില്‍ ലഭിച്ച 16 ലക്ഷം രൂപ കബളിപ്പിച്ചു കൈക്കലാക്കിയെന്നാണു ശ്രീജിത്തിനെതിരായ മുഖ്യപരാതി.

നമ്പ്യാരുടെ അമ്മയുടെ പേരില്‍ കൊല്ലത്തെ അര്‍ബന്‍ സഹകരണ ബാങ്കില്‍ ബിനാമി അക്കൗണ്ട്‌ തുറന്നാണ്‌് 11.5 ലക്ഷം രൂപയുടെ ചെക്കുകള്‍ മാറിയെടുത്തത്‌. ഇക്കാര്യം ചോദ്യം ചെയ്‌ത നമ്പ്യാരെ മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തു.

മുഖ്യമന്ത്രിക്കു പരാതി സമര്‍പ്പിച്ചിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണു നമ്പ്യാര്‍ കോടതിയെ സമീപിച്ചത്‌. നമ്പ്യാര്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്‌തമായ തെളിവുകളാണെന്നും ശ്രീജിത്ത്‌ കുറ്റകരമായി പ്രവര്‍ത്തിച്ചുവെന്നു വിലയിരുത്തിയാണ്‌ അന്വേഷണം ഉന്നത ഉദ്യോഗസ്‌ഥന്‍ നേരിട്ടു നടത്തണമെന്ന്‌ കോടതി നിര്‍ദേശിച്ചത്‌. ശ്രീജിത്തിനെതിരായ ആരോപണം ഗുരുതരമാണെന്നുകോടതി പറഞ്ഞിട്ടും ആഭ്യന്തരവകുപ്പ്‌ അംഗീകരിച്ച മട്ടില്ലെന്നാണ്‌ തുടര്‍നടപടികള്‍ വ്യക്‌തമാക്കുന്നത്‌.

കൊച്ചി ബൈപാസില്‍ പിതൃസഹോദരന്‍ പത്തുവര്‍ഷം മുമ്പു വിറ്റ 12 സെന്റും വീടും ഗുണ്ടകളുടെയും പോലീസിന്റെയുംസഹായത്തോടെ കൈയേറിയതു സംബന്ധിച്ചും ശ്രീജിത്തിനെതിരേ കേസുകള്‍ നിലവിലുണ്ട്‌.

തൃശൂരിലെ സി.പി.എം. നേതാവും എം.എല്‍.എയുമായിരുന്ന എ.എസ്‌.എന്‍. നമ്പീശന്റെ മകള്‍ സതീദേവി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലും ശ്രീജിത്തിനെതിരേ വകുപ്പുതല അന്വേഷണം നടന്നുവരികയാണ്‌. ...-ഹരിദാസന്‍ പാലയില്‍ (mangalam)

No comments:

Post a Comment