സ്ത്രീകള്‍ക്ക് ‘തീ പിടിക്കുന്നത്’ നാല്‍പ്പതുകളില്‍!
ലണ്ടന്, തിങ്കള്‍, 4 ഒക്‍ടോബര്‍ 2010( 14:50 IST )
സ്ത്രീകളുടെ ലൈംഗിക ജീവിതത്തിന് ഏറ്റവും ആനുകൂലമായ പ്രായം നാല്‍പ്പതുകളാണെന്ന് ബ്രിട്ടണില്‍ നടത്തിയ ഒരു സര്‍വെ വെളിപ്പെടുത്തുന്നു. മറ്റേത് പ്രായത്തെക്കാളും നാല്‍പ്പതുകളാണ് സ്ത്രീകള്‍ക്ക് സ്വതന്ത്രവും ആസ്വാദ്യവുമായ ലൈംഗികത നല്‍കുന്നത് എന്നാണ് സര്‍വെയില്‍ പറയുന്നത്.
പങ്കാളികളോട് എന്താണ് കിടക്കയില്‍ വേണ്ടത് എന്ന് തുറന്ന് പറയുന്നതിനുള്ള ധൈര്യം കാട്ടാന്‍ കഴിയുന്നതും കുടുംബപരമായ കടുത്ത ഉത്തരവാദിത്തങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നതുമാണ് നാല്‍പ്പതുകളില്‍ എത്തി നില്‍ക്കുന്ന സ്ത്രീകളെ ലൈംഗിക ബന്ധത്തില്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാക്കുന്നതത്രേ. 2,000 സ്ത്രീകളിലാണ് സര്‍വെ നടത്തിയത്.
സര്‍വെയില്‍ പങ്കെടുത്ത 80 ശതമാനവും ഇരുപതുകളിലെക്കാള്‍ കൂടുതല്‍ ലൈംഗിക സാഹസികതകള്‍ക്ക് മുതിരാന്‍ നാല്‍പ്പതുകളില്‍ സാധിക്കുമെന്ന് പ്രതികരിച്ചു. കിടക്കയില്‍ എന്താണ് വേണ്ടതെന്ന് നിശ്ചയിക്കാന്‍ കഴിയുന്നു എന്ന് 60 ശതമാനം സ്ത്രീകള്‍ പറഞ്ഞു.
നാല്‍പ്പതുകളില്‍ എത്തി നില്‍ക്കുന്ന 68 ശതമാനം സ്ത്രീകള്‍ക്കും കിടക്കയിലെ ഇടപെടലുകളെ കുറിച്ച് വ്യക്തമായ ധാരണകള്‍ ഉള്ളവരാണ്. വിവാഹത്തിനു ശേഷം ലഭിച്ച പരിചയമാണ് ലൈംഗികത കൂടുതല്‍ ആസ്വാദ്യമാക്കാന്‍ തങ്ങളെ സഹായിക്കുന്നത് എന്ന് ഇവരില്‍ ഭൂരിഭാഗവും വിശ്വസിക്കുന്നു.
സര്‍വെയില്‍ പ്രതികരിച്ച 90 ശതമാനം സ്ത്രീകളും ദീര്‍ഘകാല ബന്ധത്തിന് വിശ്വാസ്യത പ്രധാന ഘടകമാണെന്ന് വിശ്വസിക്കുന്നു. പരപുരുഷ ബന്ധമുണ്ടെന്ന് സമ്മതിച്ച അഞ്ച് ശതമാനം തങ്ങള്‍ക്ക് അത്തരം ബന്ധത്തിലൂടെയാണ് ലൈംഗികത ആസ്വദിക്കാനായത് എന്ന് പ്രതികരിച്ചു. എന്നാല്‍, 58 ശതമാനവും തങ്ങള്‍ക്ക് ഭര്‍ത്താവില്‍ നിന്നാണ് യഥാര്‍ത്ഥ ലൈംഗിക സുഖം ലഭിച്ചത് എന്ന് വെളിപ്പെടുത്തി. ‘ടോപ് സാന്റെ’ മാഗസിനാണ് സര്‍വെ നടത്തിയത്.
No comments:
Post a Comment