പാകില്‍ 20 നാറ്റോ ടാങ്കറുകള്‍ കൂടി കത്തിച്ചു
ഇസ്ലാമബാദ്, തിങ്കള്‍, 4 ഒക്ടോബര്‍ 2010( 11:16 IST )
പാകിസ്ഥാനില്‍ നാറ്റോയുടെ 20 ഇന്ധന ടാങ്കറുകള്‍ കൂടി അഗ്നിക്കിരയാക്കി. ഇസ്ലാമബാദില്‍ നിന്ന് ക്വറ്റയിലേക്ക് പോവുകയായിരുന്ന ഇന്ധന ടാങ്കറുകളാണ് തീവ്രവാദികള്‍ എന്ന് സംശയിക്കുന്നവര്‍ തിങ്കളാഴ്ച അഗ്നിക്കിരയാക്കിയത്.
റാവല്‍പിണ്ടിയില്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ടാങ്കറുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയും നാറ്റോ സൈന്യത്തിന്റെ ഇന്ധന ടാങ്കറുകള്‍ക്ക് നേരെ പാകിസ്ഥാനില്‍ ആക്രമണം നടന്നിരുന്നു. തീവ്രവാദികളുടെ ആക്രമണത്തില്‍ 30 ടാങ്കറുകളായിരുന്നു കത്തി നശിച്ചത്.
പാകിസ്ഥാനിലെ കുറാം ജില്ലയില്‍ നാറ്റോ സൈന്യത്തിന്റെ ഹെലികോപ്ടര്‍ ആക്രമണത്തില്‍ മൂന്ന് പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തതിനെ തുടര്‍ന്ന് നാറ്റോ സൈന്യത്തിന്റെ വിതരണ വഴി തടസ്സപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. പാകിസ്ഥാന്‍ സര്‍ക്കാരും നാറ്റോയും തമ്മില്‍ അസ്വാരസ്യം കടുക്കുന്ന പശ്ചാത്തലത്തില്‍, സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ നാറ്റോ ഉത്തരവിട്ടു.

No comments:
Post a Comment