വീണ്ടും റെയില്‍പ്പാളത്തില്‍ കല്ലിട്ട് അട്ടിമറി ശ്രമം
Posted on: 09 Oct 2010
തിരുവനന്തപുരം - ചെന്നൈ എക്സ്പ്രസ് വൈകി
ചെന്നൈ:പാളത്തില്‍ കല്ലിട്ട് ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമം വീണ്ടും. ജോലാര്‍പേട്ടയ്ക്കും തിരുപ്പത്തൂരിനും ഇടയില്‍ കാഗന്‍കരൈയില്‍ തിരുവനന്തപുരം - ചെന്നൈ എക്സ്പ്രസ്സിനു നേരെയാണ് വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ അട്ടിമറിശ്രമം നടന്നത്. പാളത്തില്‍ കിടന്ന കല്ലിനുമുകളിലൂടെ ട്രെയിന്‍ കയറി ഇറങ്ങി.
ട്രെയിനിനുണ്ടായ കുലുക്കത്തെത്തുടര്‍ന്ന് എന്‍ജിന്‍ ഡ്രൈവര്‍ ട്രെയിന്‍ നിര്‍ത്തി നോക്കിയപ്പോഴാണ് പാളത്തിലെ കല്ല് കണ്ടത്. കല്ല് പൊടിഞ്ഞുപോയിരുന്നു. വിവരം അധികൃതരെ അറിയിച്ചു. റെയില്‍വേ പോലീസ് സംഭവസ്ഥലം പരിശോധിച്ചു. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം - ചെന്നൈ എക്സ്പ്രസ് 25 മിനിറ്റ് വൈകിയാണ് ചെന്നൈയില്‍ എത്തിയത്. മറ്റു ട്രെയിനുകളൊന്നും വൈകിയിട്ടില്ലെന്ന് സേലം റെയില്‍വേ ഡിവിഷന്‍ പി.ആര്‍.ഒ. പറഞ്ഞു. റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. (mathrubhumi)
No comments:
Post a Comment