നൂറുകോടിയുടെ തട്ടിപ്പ്: പാസ്‌പോര്‍ട്ടിലെ വിലാസം വ്യാജമാണെന്നു കണ്ടെത്തി
Posted on: 05 Oct 2010
ദോഹ: നൂറുകോടിയുടെ തട്ടിപ്പുനടത്തി ദോഹയില്‍നിന്ന് കടന്ന മലയാളി ഹബീബ് അബ്ദുല്‍ ഖാദറിന്റെ പാസ്‌പോര്‍ട്ടില്‍ ചേര്‍ത്ത വിലാസം വ്യാജമാണെന്നും വ്യാജവിലാസം നല്കിയാണിയാള്‍ പാസ്‌പോര്‍ട്ടുകള്‍ സമ്പാദിച്ചതെന്നും ബോധ്യപ്പെട്ടതായി വഞ്ചനയ്ക്കിരയായ ദോഹയിലെ മലയാളി വാണിജ്യ ഉടമകള്‍ വെളിപ്പെടുത്തി. കൊല്ലം പാരിപ്പള്ളി ഖാദര്‍ മന്‍സില്‍ എന്നായിരുന്നു പാസ്‌പോര്‍ട്ടില്‍ ചേര്‍ത്തിയിരുന്ന വിലാസം. ഈ വിലാസത്തില്‍ ഇവിടെ ഇങ്ങനെ ഒരാള്‍ ഉള്ളതായി അറിവില്ലെന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരമെന്നും അവര്‍ പറഞ്ഞു.
ഹബീബ് അബ്ദുള്‍ ഖാദറും സംഘവും ദുബായ് വഴി കെനിയയിലെ നെയ്‌റോബിയിലേക്കാണ് കടന്നതെന്ന് ട്രാവല്‍ വൃത്തങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ വിവരം ലഭിച്ചതായി അല്‍സബീല്‍ കമ്പനി ഉടമ ബദറുദ്ദീന്‍ പറഞ്ഞു.
വഞ്ചനയ്ക്കിരയായ കമ്പനി ഉടമകള്‍ ഒപ്പിട്ട ഹര്‍ജിയുമായി കമ്പനി പ്രതിനിധികള്‍ ഇന്ത്യന്‍ എംബസിയിലെത്തി മന്ത്രി സന്‍ജീവ് കോഹ്‌ലിക്ക് ഔദ്യോഗികമായി പരാതി സമര്‍പ്പിച്ചു. കേന്ദ്ര-കേരള ആഭ്യന്തര വകുപ്പുകള്‍, കര്‍ണാടക ആഭ്യന്തര വകുപ്പ് എന്നിവര്‍ക്ക് ഇന്ത്യന്‍ എംബസി നല്കിയ പരാതികളുടെ കോപ്പികള്‍ മന്ത്രി കമ്പനി പ്രതിനിധികള്‍ക്ക് നല്കിയതായി അവര്‍ വെളിപ്പെടുത്തി.
ഖത്തര്‍ അധികൃതര്‍ക്ക് ഓരോ കമ്പനിയും നല്കിയ പ്രത്യേക പരാതികളുടെ പകര്‍പ്പുകളുമായി എത്തിയാല്‍ ഖത്തര്‍ ആഭ്യന്തര വകുപ്പുമായും വിദേശകാര്യ വകുപ്പുമായും മറ്റും ബനധപ്പെട്ട് പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്ന് സന്‍ജീവ് കോഹ്‌ലി പറഞ്ഞു.വിവരങ്ങള്‍ പുറത്തുവന്നതോടെ പല കമ്പനികളും ചെക്കിന്റെ പകര്‍പ്പുസഹിതം വഞ്ചിക്കപ്പെട്ട വിവരവുമായി രംഗത്ത് വന്നുകൊണ്ടിരിക്കുന്നതായി ബദറുദ്ദീന്‍ പറഞ്ഞു. ഒരുലക്ഷത്തിനാല്പത്തിരണ്ടായിരം ഖത്തര്‍ റിയാലിന്റെ ചെക്കുമായി പാകിസ്താന്‍ കമ്പനി ഉടമ പരാതിയുമായി എത്തിയതായും ഇവര്‍ അറിയിച്ചു. (mathrubhumi)
No comments:
Post a Comment