Friday, October 8, 2010

വ്യാജ കേരളം --- വ്യാജ ഡോക്ടര്‍

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കിടെ വ്യാജ ഡോക്‌ടര്‍ പിടിയില്‍
ചിറ്റാര്‍: സീതത്തോട്ടിലെ സ്വകാര്യ ആശുപത്രിയില്‍ രോഗികളെ പരിശോധിക്കുന്നതിനിടെ വ്യാജ ഡോക്‌ടര്‍ പിടിയിലായി. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി സതീന്ദ്രന്‍ (58) ആണു പിടിയിലായത്‌.

ചിറ്റാര്‍ സി.ഐ: ഹരി വിദ്യാധരന്റെയും എസ്‌.ഐ. മനുരാജിന്റെയും നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. പോലീസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു അറസ്‌റ്റ്. സീതത്തോട്ടില്‍ അടുത്തകാലത്ത്‌ ആധുനിക സജ്‌ജീകരണങ്ങളോടുകൂടി തുടങ്ങിയ സ്വകാര്യ ആശുപത്രിയില്‍നിന്നാണ്‌ വ്യാജന്‍ പിടിയിലായത്‌. എം.ബി.ബി.എസ്‌. യോഗ്യതയുണ്ടെന്നു സ്വയം പരിചയപ്പെടുത്തിയാണ്‌ നിലവിലുണ്ടാായിരുന്ന ഡോക്‌ടര്‍ക്കു പകരം ഇയാള്‍ ജോലിക്കു കയറിയത്‌. ഒരു മാസത്തിനു മുമ്പും ഇവിടെയെത്തി ഇയളാള്‍ രോഗികളെ പരിശോധിച്ചിരുന്നു. പ്രീഡിഗ്രി വിദ്യാഭ്യാസ യോഗ്യതമാത്രമുള്ള ഇയാള്‍ രജിസ്‌ട്രേഡ്‌ മെഡിക്കല്‍ പ്രാക്‌ടീഷണര്‍ സര്‍ട്ടിഫിക്കറ്റ്‌ ഉപയോഗിച്ചാണു തട്ടിപ്പ്‌ നടത്തിവന്നത്‌. കൊല്‍ക്കത്ത ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മെഡിക്കല്‍ സെന്ററില്‍നിന്നാണ്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചതെന്നാണ്‌ പോലീസില്‍ നല്‍കിയ മൊഴി. ഇതിനു മുമ്പ്‌ വയനാട്ടിലും ഇയാള്‍ സമാനമായ തട്ടിപ്പു നടത്തിയിരുന്നു. ഇന്ന്‌ ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. (mangalam)

No comments:

Post a Comment