Friday, October 8, 2010

കഞ്ചാവ്‌ കടത്ത്‌: രണ്ടുപേര്‍ പിടിയില്‍
പെരുമ്പാവൂര്‍: ഇടുക്കിയില്‍നിന്നു ചില്ലറ വില്‍പ്പനക്കാര്‍ക്കു വേണ്ടി കഞ്ചാവ്‌ കടത്തിക്കൊണ്ടുവന്ന രണ്ടുപേരെ എക്‌സൈസ്‌ സംഘം പിടികൂടി. ഉടുമ്പഞ്ചോല പാറത്തോട്‌ പാറേക്കാട്‌ വീട്ടില്‍ സിജി, പെരുമ്പാവൂര്‍ പോഞ്ഞാശേരി കൊടിയാമറ്റം വീട്ടില്‍ ഷംസുദ്ദീന്‍ എന്നിവരെയാണ്‌ എക്‌സൈസ്‌ ആന്റി നാര്‍ക്കോട്ടിക്‌ സ്‌ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി. രാഗേഷും സംഘവും ചേര്‍ന്നു പിടികൂടിയത്‌. ഇവരില്‍നിന്നു കഞ്ചാവു കടത്താന്‍ ഉപയോഗിച്ച രണ്ടു വാഹനങ്ങളും രണ്ടരക്കിലോ കഞ്ചാവും പിടിച്ചെടുത്തു.

ഒരാഴ്‌ചയോളമായി എക്‌സൈസ്‌ നാര്‍ക്കോട്ടിക്‌ സ്‌ക്വാഡിന്റെ രഹസ്യവിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇവര്‍. ഹൈറേഞ്ചില്‍നിന്നു രാത്രിയില്‍ ഇരുചക്രവാഹനങ്ങളില്‍ കഞ്ചാവും ഹാഷിഷും കടത്തുന്നുണ്ടെന്നു സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്ക്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണു പ്രതികളെ പിടികൂടിയത്‌.

ഇടുക്കിയില്‍നിന്നു വന്‍തോതില്‍ കഞ്ചാവ്‌ വിതരണം നടത്തുന്ന കേന്ദ്രത്തെക്കുറിച്ച്‌ അന്വേഷണം നടത്തിവരുന്നതായി ഇന്‍സ്‌പെക്‌ടര്‍ അറിയിച്ചു.

പ്രിവന്റീവ്‌ ഓഫീസര്‍മാരായ ജബ്ബാര്‍, കെ.വി. ബേബി, ഗാര്‍ഡുമാരായ കെ.എ. നിയാസ്‌, പി.കെ. ഗോപി, സി.കെ. മധു, സത്യനാരായണന്‍, ചാള്‍സ്‌ ക്ലാര്‍വിന്‍ എന്നിവരടങ്ങുന്ന എക്‌സൈസ്‌ സംഘമാണു പ്രതികളെ പിടികൂടിയത്‌. ഇവരെ കോടതിയില്‍ ഹാജരാക്കി. (mangalam)

No comments:

Post a Comment