Saturday, October 2, 2010

വല്യമ്മയുടെ കണ്‍മുന്നില്‍ പിഞ്ചുബാലന്‍ ജീപ്പിടിച്ചു മരിച്ചു
തൊടുപുഴ: വല്ല്യമ്മയുടെ കണ്‍മുന്നില്‍ അഞ്ചുവയസുകാരന്‍ ജീപ്പിടിച്ചു മരിച്ചു. മാര്‍ത്തോമ വെളിയത്ത്‌ ഷൗക്കത്തലി-ഐഷ ദമ്പതികളുടെ ഏകമകന്‍ ഇര്‍ഫാനാണു ദാരുണമായി മരിച്ചത്‌.

ഇന്നലെ രാവിലെ 11 നു മാര്‍ത്തോമാ ആശുപത്രിക്കു സമീപമായിരുന്നു അപകടം. പനിബാധിച്ച ഇര്‍ഫാനെയുംകൂട്ടി വല്ല്യമ്മ ഖദീജ മാര്‍ത്തോമാ ഗവ. ആശുപത്രിയിലേക്കു പോകുംവഴി സമീപത്തെ ചായക്കടയില്‍ കയറി. ചായകുടിച്ചശേഷം റോഡിലേക്കിറങ്ങിയപ്പോള്‍ ഇളംദേശം ഭാഗത്തുനിന്നെത്തിയ ജീപ്പ്‌ കുട്ടിയെ ഇടിക്കുകയായിരുന്നു. ഇതേ ജീപ്പില്‍ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മീന്‍മുട്ടി സെന്റ്‌ തോമസ്‌ മൂര്‍ നഴ്‌സറി സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ഥിയാണ്‌ ഇര്‍ഫാന്‍. മൃതദേഹം പോസ്‌റ്റ്മോര്‍ട്ടത്തിനുശേഷം കബറടക്കി.

മന്ത്രിമാരായിരുന്ന പി.ജെ. ജോസഫ്‌, മോന്‍സ്‌ ജോസഫ്‌, ടി.യു. കുരുവിള തുടങ്ങിയവരുടെ പഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗമായിരുന്നു ഷൗക്കത്തലി.
======================================================

No comments:

Post a Comment