മാവോയിസ്റ്റുകളെന്ന് തെറ്റിധരിച്ച് രണ്ടു പേരെ വധിച്ചതായി ആരോപണം |
പുരുളിയ: മാവോയിസ്റ്റുകളെന്ന് തെറ്റിധരിച്ച് സുരക്ഷാ സേന രണ്ട് യാത്രക്കാരെ വെടിവച്ചുകൊന്നതായി ആരോപണം. ടാറ്റയില്‍ നിന്ന് ബൊക്കോറോയിലേക്ക് കാറില്‍ സഞ്ചരിച്ച മൂന്നംഗ സംഘമാണ് ചൗക്ക്ബസാറിന് സമീപം ആക്രമണത്തിനിരയായത് . ഗണേഷ് കുമാര്‍ , കാര്‍ ഡ്രൈവര്‍ ബികാശ് മിത്ര എന്നിവരാണ് മരിച്ചത്. അസിത് മിത്രക്കു പരുക്കേറ്റു. ഇന്നലെ രാത്രിയാണ് നാഗാലാന്‍ഡ് ഇന്ത്യന്‍ റിസേര്‍വ് ബറ്റാലിയന് ജവാന്മാര് കാറിനു നേരെ വെടിവയ്പു നടത്തിയതത്രേ. പരാതിയെക്കുറിച്ചുളള അന്വേഷണം തുടരുകയാണെന്ന് പോലീസ് സൂപ്രണ്ട് രാജേഷ് യാദവ് അറിയിച്ചു. |
Friday, October 1, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment