അയോധ്യ ശാന്തം: സുരക്ഷ തുടരും |
ന്യൂഡല്‍ഹി: വിധി പുറത്തുവന്നതോടെ അയോധ്യാ നിവാസികള്‍ക്ക് ആശ്വാസം. കനത്ത സുരക്ഷ ഉയര്‍ത്തുന്ന അസ്വസ്‌ഥതകള്‍ മാത്രമാണ് അയോധ്യ - ഫൈസാബാദ് നിവാസികള്‍ക്കുളളത് . പരിശോധനകള്‍ക്കു ശേഷം മാത്രമേ അയോധ്യ പട്ടണത്തിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശമുള്ളൂ. അയോധ്യ തീര്‍ത്തും ശാന്തമാണെന്നും സുരക്ഷ സംവിധാനങ്ങള്‍ തുടരുമെന്നും സീനിയര്‍ എസ്.പി. ആര്‍ കെ എസ് റാത്തോര്‍ അറിയിച്ചു. സംസ്‌ഥാനത്തെ 18 ജില്ലകളില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിക്കുള്ളത് . സുരക്ഷാ സന്നാഹങ്ങളില്‍ നാളെ ഇളവ് വരുത്തുമെന്നാണ് സൂചന. ഡല്‍ഹിയില്‍ കനത്ത ജാഗ്രത തുടരുകയാണ് . മുംബൈയില്‍ 2.5 സുരക്ഷാ ഭടന്മാരെയാണ് ഇപ്പോഴും വിന്യസിച്ചിരിക്കുന്നത് . മഹാരാഷ്‌ട്രയില്‍ അനിഷ്‌ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് എഡിജിപി കെ.പി. രഘുവന്‍ഷി അറിയിച്ചു. |
Friday, October 1, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment