Monday, October 4, 2010

CWG, Delhi 2010 ---ഗെയിംസ്‌ കാണാന്‍ ആളില്ല

കനത്ത സുരക്ഷ : കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ കാണാന്‍ ആളില്ല
Text Size:   
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ശൂന്യമായ ഗാലറികള്‍ക്കു മുന്നില്‍. സാധാരണ ആരാധകര്‍ ഏറെയുള്ള നീന്തല്‍, ജിംനാസ്‌റ്റിക്‌ മത്സരങ്ങള്‍ക്കു പോലും കാണികളില്ല. ഹോക്കി പ്രിയരായ ഡല്‍ഹിക്കാര്‍ ഇന്നു നടന്ന ന്യൂസിലന്‍ഡ്‌ -വെല്‍ഷ്‌ , ദക്ഷിണാഫ്രിക്ക- ട്രിനിഡാഡ്‌ മത്സരങ്ങള്‍ കാണാന്‍ എത്തിയില്ല. 19,118 കാണികളെ ഉള്‍ക്കൊള്ളാവുന്ന ധ്യാന്‍ ചന്ദ്‌ സ്‌റ്റേഡിയം ഏറെക്കുറെ കാലിയായിരുന്നു.

അല്‍പമെങ്കിലും ആവേശമുണ്ടായത്‌ ടെന്നീസ്‌ , ഭാരോദ്വഹന മത്സരങ്ങള്‍ക്കു മാത്രമാണ്‌ . ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലും ആര്‍.കെ. ഖന്ന ടെന്നീസ്‌ കോംപ്ലക്‌സിലും ഇന്ത്യന്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ 'ആളുണ്ടായിരുന്നു'.

എന്നാല്‍ ഈ ഭാഗ്യം ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്കുണ്ടായില്ല.

എന്നാല്‍ വരും ദിവസങ്ങളില്‍ ടിക്കറ്റ്‌ വില്‍പന മെച്ചപ്പെടുമെന്നാണ്‌ സംഘാടകരുടെ പ്രതീക്ഷ. സുരക്ഷാ തടസങ്ങള്‍ മൂലം കാണികള്‍ ടിവി സെറ്റിന്‌ മുന്നിലൊതുങ്ങിയെന്നാണ്‌ സംഘാടകരുടെ വിശദീകരണം. (mangalam)

No comments:

Post a Comment