| ICC ക്രിക്കറ്റര്‍ അവാര്‍ഡ്: സച്ചിന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; സേവാഗ് ടെസ്‌റ്റ് പ്ലെയര്‍ |
| ബംഗളുരു: ഐസിസിയുടെ ഈ വര്‍ഷത്തെ ക്രിക്കറ്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സച്ചിന്‍ തെണ്ടുല്‍ക്കറാണ് ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍. വീരേന്ദര്‍ സേവാഗിനെ ടെസ്‌റ്റ് പ്ലെയര്‍ ഓഫ് ദി ഇയറായും തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സാണ് മികച്ച ഏകദിന കളിക്കാരന്‍. ടെസ്‌റ്റ് ടീമിന്റെ ക്യാപ്‌റ്റനായി ധോണിയെയും ഏകദിന ടീമിന്റെ ക്യാപ്‌റ്റനായി ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിങിനെയും തെരഞ്ഞെടുത്തു. വീരേന്ദര്‍ സേവാഗിനു പുറമേ കുമാര്‍ സംഗക്കാര, ഗ്രെയിം സ്വാന്‍, സച്ചിന്‍, ഹാഷിം അംല, സൈമണ്‍ കാറ്റിച്ച്, ഡെയില്‍ സ്‌റ്റെയിന്‍, ജാക്ക് കല്ലിസ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഡൗ ബോളിഞ്ചര്‍ എന്നിവരാണ് ധോണി നയിക്കുന്ന ടെസ്‌റ്റ് ടീമിലുള്ളത്. സച്ചിന്‍, ഷെയിന്‍ വാട്‌സണ്‍, മൈക്ക് ഹസി, ഡിവില്ലിയേഴ്‌സ്, പോള്‍ കോളിങ്‌വുഡ്, ധോണി, ഡാനിയല്‍ വെറ്റോറി, സ്‌റ്റുവര്‍ട്ട് ബ്രോഡ്, ബോളിഞ്ചര്‍, റയാന്‍ ഹാരിസ് എന്നിവരാണ് പോണ്ടിങ് നയിക്കുന്ന ഏകദിന ടീമില്‍ സ്‌ഥാനം പിടിച്ചത്. (mangalam) |
Wednesday, October 6, 2010
ICC Cricketer Award
Subscribe to:
Post Comments (Atom)
No comments:
Post a Comment