Friday, October 8, 2010

Mathrubhumi
ക്രെഡിറ്റ്കാര്‍ഡിനും ചെക്ക് നിക്ഷേപിക്കാനും ഐഫോണ്‍ മതി
Posted on: 08 Oct 2010
ബാങ്കിടപാടുകള്‍ മൊബൈല്‍ ഫോണ്‍ വഴി നടത്തുന്നത് പുതുമയല്ല. എന്നാല്‍, ചെക്കുകള്‍ ഡിപ്പോസിറ്റ് ചെയ്യാനും ക്രെഡിറ്റ്കാര്‍ഡ് വഴി പണം നല്‍കാനും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാമെന്ന് വരുന്നത് പുതുമയാണ്. ആപ്പിളിന്റെ ഐഫോണ്‍ വഴി പണമിടപാടിന്റെ ഏത് വഴിയും സാധ്യമാകുമെന്നതാണ് പുതിയ വാര്‍ത്ത.

രണ്ട് കമ്പനികളാണ് ഇതിനുള്ള ഐഫോണ്‍ സങ്കേതവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് പണം നല്‍കാനുള്ള സ്വെയ്പ് മെഷീനുകളായി ഐഫോണുകള്‍ മാറ്റുന്ന സങ്കേതം വികസിപ്പിക്കുന്നത് 'സ്‌ക്വയര്‍' (Square) എന്ന കമ്പനിയാണ്. ട്വിറ്റര്‍ സഹസ്ഥാപകനായ ജാക്ക് ഡോര്‍സേ ആണ് 'സ്‌ക്വയര്‍' എന്ന മൊബൈല്‍ പേമെന്റ് പ്രോസസിങ് സര്‍വീസ് ആരംഭിച്ചത്.

ഭാവിയില്‍ മറ്റ് സ്മാര്‍ട്ട് ഫോണുകളിലും സ്‌ക്വയര്‍ സങ്കേതം സാധ്യമാകുമെന്ന് കരുതാം. കമ്പനി പുറത്തിറക്കിയ വീഡിയോ (ചുവടെ ചേര്‍ത്തിരിക്കുന്നു) വ്യക്തമാക്കുന്നത്, ചെറുകിട ബിസിനസുകാര്‍ക്കാകും ഈ ഐഫോണ്‍ പേമെന്റ് സംവിധാനം ഏറെ ഗുണം ചെയ്യുക എന്നാണ്.



ചെക്ക് ഡിപ്പോസിറ്റിനായുള്ള ഐഫോണ്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത് പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് കമ്പനിയായ 'പേപാല്‍' (PayPal) ആണ്. ബാങ്കിലെത്തി ചെക്ക് നിക്ഷേപിക്കുന്നത് ഒഴിവാക്കി, വളരെ സൗകര്യപ്രദമാംവിധം അത് ചെയ്യാനാണ് പേപാലിന്റെ സങ്കേതം സഹായിക്കുന്നത്. പേപാല്‍ അതിന്റെ ആപ്ലിക്കേഷന്‍ പുറത്തിറക്കി വെറും 36 മണിക്കൂറിനകം അമേരിക്കയില്‍ ഐഫോണ്‍ വഴി ഒരു ലക്ഷം ഡോളറിന്റെ ചെക്ക് നിക്ഷേപം നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പേപാലിന്റെ ഐഫോണ്‍ ആപ്ലിക്കേഷന്റെ 2.7 പതിപ്പിലാണ് ചെക്ക് നിക്ഷേപത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പേപാല്‍ ആപ്ലിക്കേഷന്റെ Tools വിഭാഗത്തില്‍ 'Add Money From Checks' എന്നൊരു ഓപ്ഷന്‍ കൂടി ഇപ്പോള്‍ ലഭ്യമാണ്. ചെക്ക് നിക്ഷേപിക്കാന്‍ ആ ഓപ്ഷനാണ് തുണയാകുന്നത്.

ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് അംഗീകരിച്ച് കഴിഞ്ഞാല്‍ യൂസര്‍മാര്‍ ചെക്കിന്റെ ഇരുവശത്തിന്റെയും ഫോട്ടോ ഐഫോണ്‍ വഴി പകര്‍ത്തിയാല്‍ മതി, കാശ് പേപാല്‍ അക്കൗണ്ടിലേക്ക് ഇലക്ട്രോണിക് മാര്‍ഗത്തില്‍ നിക്ഷേപിക്കപ്പെടും.

മൊബൈല്‍ വഴി ചെക്ക് നിക്ഷേപിക്കാനുള്ള സങ്കേതം പക്ഷേ, ആദ്യമവതരിപ്പിക്കുന്ന കമ്പനിയല്ല പേപാല്‍. ചേസ് ബാങ്കിന്റെ 'ക്വിക്ക് ഡിപ്പോസിറ്റ് ആപ്ലിക്കേഷന്‍' ഇത്തരത്തിലുള്ള ഒന്നായിരുന്നു. പക്ഷേ, അതത്ര ജനപ്രിയമായില്ല. 


(mathrubhumi)

No comments:

Post a Comment