Friday, October 1, 2010


mathrubhumi: ഹോം  ലൈംഗികത

ഉദ്ധാരണം എങ്ങനെയുണ്ടാകുന്നു



ലിംഗത്തില്‍ സ്പര്‍ശമോ മനസ്സില്‍ ലൈംഗിക ചിന്തയോ മറ്റ് ഉദ്ദീപനങ്ങളോ ഉണ്ടാകുമ്പോള്‍ ലിംഗത്തിനകത്തെ നനുത്ത അറകളാല്‍ നിര്‍മിതമായ ഉദ്ധാരണകലകള്‍ വികസിക്കുന്നു; പ്ര ധാനമായും കാവര്‍ണോസ അറകളുടെ വികാസത്താലാണ് ഉദ്ധാരണമുണ്ടാകുന്നത്. ഇങ്ങനെ വികസിക്കുന്ന അറകളിലേക്ക് ശരീരത്തില്‍നിന്ന് രക്തം പ്രവഹിക്കുന്നു. ഇങ്ങനെ അറകള്‍ വീര്‍ത്ത് ചുറ്റുമുള്ള ചെറുസിരാപടലങ്ങള്‍ അടയുകയും കയറിയ രക്തം പുറത്തുപോവാതിരിക്കുകയും ചെയ്യും. ഇങ്ങനെ ഉദ്ധരിച്ച അവസ്ഥ നിലനില്‍ക്കുന്നു.

ലിംഗത്തില്‍ പരമാവധി രക്തം നിറഞ്ഞ അവസ്ഥയാണ് പൂര്‍ണ്ണഉദ്ധാരണം . തുടര്‍ന്ന് ലിംഗത്തിന്റെ മൂലഭാഗത്തുള്ള പേശികള്‍ ചുരുങ്ങി ഉറപ്പ് വീണ്ടും കൂടുന്നു. ഈ അവസ്ഥയെ ദൃഢ ഉദ്ധാരണം എന്നു പറയും. ഈ സമയത്ത് ലിംഗത്തിനകത്തെ രക്തസമ്മര്‍ദ്ദം ശരീരത്തിന്റെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് എത്രയോ മടങ്ങായിരിക്കും. ഉദ്ധാരണത്തെയും ലൈംഗിക ഉദ്ദീപനത്തെയും ത്വരിതപ്പെടുത്തുന്നതില്‍ നൈട്രിക് ഓക്‌സൈഡ് എന്ന രാസവസ്തുവിന് സുപ്രധാന പങ്കുണ്ടെന്നത് തെളിയിക്കപ്പെട്ടത് അടുത്തയിടെയാണ്. സി ല്‍ഡിനാഫില്‍ സിട്രേറ്റ് എന്ന രാസനാമമുള്ള 'വയാഗ്ര' ഗുളിക ഈ തത്ത്വമാണ് പ്രയോജനപ്പെടുത്തിയത്. വൈദ്യശാസ്ത്രരംഗത്ത്, ഈ കണ്ടുപിടുത്തം 'നൂറ്റാണ്ടിന്റെ കണ്ടുപിടുത്തം' എന്നാണറിയപ്പെടുന്നത്.

പ്രശ്‌നകാരണങ്ങള്‍

ഉദ്ധാരണപ്രശ്‌നങ്ങളുടെ മുഖ്യശാരീരികകാരണങ്ങളെ മൂന്നായി തിരിക്കാവുന്നതാണ്. ഉദ്ധാരണത്തിനാവശ്യമായ ചോദനകള്‍ ലിംഗത്തിലേക്കെത്താത്ത ഞരമ്പ് സംബന്ധിച്ച കാരണങ്ങളാണ് ആദ്യത്തേത് .ലൈംഗികചോദനകള്‍ ശരിയായി സഞ്ചരിക്കാത്തത് തലച്ചോറിന്റെയോ സുഷുമ്‌നാനാഡിയുടെയോ സുഷുമ്‌നയില്‍ നിന്ന് അരക്കെട്ടിലേക്കുള്ള അസംഖ്യം ചെറുഞര മ്പുകളിലെയോ പ്രശ്‌നമാവാം. തലച്ചോറിനെ ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് പോലുള്ള പ്രശ്‌നങ്ങള്‍, ഞരമ്പുകള്‍ക്കേല്‍ക്കുന്ന ക്ഷതങ്ങള്‍, പക്ഷവാതം, ഞരമ്പില്‍ രക്തം കട്ടപിടിക്കല്‍, സുഷുമ്‌നയ്‌ക്കോ നട്ടെല്ലിനോ ഏറ്റ ക്ഷതം, വിറ്റാമിന്‍ ആ12 ന്റെ അപര്യാപ്തത, മൈലൈറ്റിസ്‌പോലുള്ള രോഗങ്ങള്‍, അരക്കെട്ടിലോ ബ്ലാഡറിലോ ഒക്കെ കാന്‍സറോ മറ്റോ വന്ന് നടത്തിയ വലിയ സര്‍ജറികള്‍ എന്നിവയും ഉദ്ധാരണപ്രശ്‌നമുണ്ടാക്കുന്ന ഞരമ്പുസംബന്ധിച്ച കാരണങ്ങളില്‍പെടും. ദീര്‍ഘനാളത്തെ പ്രമേഹംകൊണ്ടും ഇതേ ബുദ്ധിമുട്ട് അനുഭവപ്പെടാം.

ലിംഗത്തിലേക്ക് വേണ്ടത്ര രക്തം കയറാത്ത പ്രശ്‌നമാണ് രണ്ടാമത്തേത്. ഇതിനെ ധമനീജന്യ പ്രശ്‌നങ്ങളെന്നു വിളിക്കാം. ലിംഗത്തിലെ കാവര്‍ണോസ അറകളിലേക്ക് രക്തമെത്തിക്കുന്ന ധമനികളിലെ പ്രശ്‌നംകൊണ്ടാകുമിത്. ഈവഴിക്കുള്ള ധമനികളിലെവിടെയെങ്കിലും അതിറോസ്‌ക്ലീറോസിസ് മൂലം തടസ്സമുണ്ടായിട്ടുണ്ടാവാം. പുകവലി, രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ ആധിക്യം, അരക്കെട്ടിന്റെ ഭാഗത്തേല്‍ക്കുന്ന റേഡിയേഷന്‍ തുടങ്ങിയവ അതിറോസ്‌ക്ലീറോസിസ് സാധ്യത കൂട്ടും. ധമനികള്‍ക്കേല്‍ക്കുന്ന ക്ഷതങ്ങള്‍, വീഴ്ച തുടങ്ങിയവയും ധമനീജന്യ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാം. ചന്തികുത്തിയുള്ള വീഴ്ച, ഇടുപ്പെല്ല് പൊട്ടല്‍, കാലുകള്‍ ഇരുവശത്തേക്കും അകന്നുള്ള വീഴ്ച എന്നിവയും ധമനികള്‍ക്ക് കേടുവരുത്താം.

ലിംഗത്തിലെത്തിയ രക്തം അവിടെ സംഭരിക്കപ്പെടാതെ (ഉദ്ധാരണം നീണ്ടുനില്‍ക്കാന്‍ ഇതുവേണം) തിരിച്ചിറങ്ങിപ്പോകുന്ന പ്രശ്‌നമാണ് അടുത്തത്. സിരാസംബന്ധിയായ പ്രശ്‌നമാണിത് .കാവര്‍ ണോസയിലെ മൃദുപേശികളിലും മറ്റുമുള്ള സിരകളുടെ പ്രശ്‌നമാണിത്. സ്ഖലനം കഴിഞ്ഞശേഷവും ഉദ്ധാരണം ചുരുങ്ങാത്ത രോഗാവ സ്ഥയ്ക്ക് ചെയ്യുന്ന ശസ്ത്രക്രിയകൊണ്ടും ഇത്തരം സിരാപ്രശ്‌നങ്ങള്‍ വരാം.

അതിറോസ്‌ക്ലീറോസിസ്, പ്രമേഹം, മൃദു പേശികളെ ബാധിക്കുന്ന പൈറോണീസ് രോഗം തുടങ്ങിയവയും ഇങ്ങനെ രക്തം കെട്ടിനില്‍ക്കാതെ വാര്‍ന്നുപോകാന്‍ കാരണമാകും
.
(mathrubhumi)

No comments:

Post a Comment