Sunday, October 10, 2010

മാണിയുടേത് കടുത്ത വര്‍ഗീയ നിലപാടെന്ന് പിണറായി
Posted on: 10 Oct 2010

പത്തനംതിട്ട: മതപുരോഹിതര്‍ കക്ഷി രാഷ്ട്രീയത്തില്‍ ഇടപെടുന്നതില്‍ തെറ്റില്ലെന്ന കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയുടെ നിലപാട് വര്‍ഗീയതയെ പോല്‍സാഹിപ്പിക്കുന്നതാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വര്‍ഗീയതയ്‌ക്കെതിരായ ഉറച്ച നിലപാടാണ് എല്ലാ ഘട്ടത്തിലും സിപിഎം സ്വീകരിച്ചിട്ടുള്ളതെന്നും പുരോഹിതര്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ പുരോഹിതന്റെ കുപ്പായം അഴിച്ചുവെക്കണമെന്നും പിണറായി പറഞ്ഞു. 

സി.പി.എം. ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന മാണിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. സാമൂഹിക കാര്യങ്ങള്‍ പുരോഹിതര്‍ക്ക് ഇടപെടാം. പക്ഷേ രാഷ്ട്രീയത്തില്‍ ഇടപെടുമ്പോള്‍ അവരോട് പ്രതികരിക്കേണ്ടി വരുമെന്നും പിണറായി പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു (mathrubhumi)

No comments:

Post a Comment