തൊഴില്‍ അന്വേഷകര്‍ക്കായി ഗ്രാമീണ പോര്‍ട്ടല്‍
Posted on: 06 Oct 2010
തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ തൊഴില്‍ അന്വേഷിക്കാനും തൊഴിലാളികളെ തേടാനും കേന്ദ്രസഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഗ്രാമീണ തൊഴില്‍ പോര്‍ട്ടല്‍ ഒരുക്കുന്നു. സംസ്ഥാന ഐ. ടി. മിഷനാണ് അസംഘടിത മേഖലയിലെ തൊഴില്‍ അന്വേഷകര്‍ക്കും സംരംഭകര്‍ക്കുമായി വെബ് പോര്‍ട്ടല്‍ തുടങ്ങുന്നത്.
പ്ലംബര്‍, ഫിറ്റര്‍. ടെയിലര്‍, സെയില്‍സ് മാന്‍, ഡ്രാഫ്റ്റ്‌സ് മാന്‍, സെക്യൂരിറ്റി ഗാര്‍ഡ്, ഫ്രണ്ട് ഓഫീസ് മാനേജര്‍ തുടങ്ങി ഏത് തൊഴിലും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനും യോഗ്യരായവര്‍ക്ക് തൊഴില്‍ അന്വേഷിക്കാനും പോര്‍ട്ടല്‍ വഴി സൗകര്യം ഉണ്ടാകും.
ഇപ്പോള്‍ സ്വകാര്യ ഐ.ടി കമ്പനികളാണ് തൊഴില്‍ പോര്‍ട്ടലുകള്‍ ഏറെയും കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഹരിയാണ സര്‍ക്കാര്‍ ഗ്രാമീണ മേഖലയിലെ തൊഴിലന്വേഷകര്‍ക്കായി രസമമക്ഷിഹ.ഹൃ എന്ന പേരില്‍ പോര്‍ട്ടല്‍ നടത്തുന്നുണ്ട്. ഈ മാതൃകയില്‍ മലയാളത്തില്‍ തന്നെയാവും പോര്‍ട്ടല്‍ തയ്യാറാക്കുക. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴില്‍ അന്വേഷകര്‍ക്ക് എസ് എം എസ് വഴി വിവരം നല്‍കാനും സംവിധാനം ഒരുക്കും.
പ്രധാനമായും തൊഴില്‍ അന്വേഷിക്കുന്നവരുടെയും ദാതാക്കളുടെയും പരസ്യങ്ങള്‍ മലയാളത്തില്‍ തന്നെ പോര്‍ട്ടലില്‍ പരസ്യപ്പെടുത്തും. ഇതുകൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴില്‍ദാന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍, തൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള വിവിധ പദ്ധതികള്‍ തുടങ്ങിയ വിവരങ്ങളും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. പോര്‍ട്ടല്‍ നിലവില്‍വരുന്നതോടെ ഗ്രാമീണ തൊഴില്‍മേഖലയില്‍ ഓണ്‍ ലൈന്‍ ഫോറം രൂപപ്പെടുത്താനാവുമെന്നാണ് ഐ. ടി. മിഷന്‍ കരുതുന്നത്.
കണ്ണൂര്‍ ജില്ലയില്‍ നടപ്പാക്കിയ 'എന്റെ ഗ്രാമം' പദ്ധതിയെ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുന്നതിനൊപ്പം എന്റെ ഗ്രാമം പോര്‍ട്ടലിനെ തൊഴില്‍ പോര്‍ട്ടലായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. കണ്ണൂരില്‍ മികച്ച ജനപിന്തുണ ഈ പോര്‍ട്ടലിന് (http://entegramam.gov.in) ലഭിച്ചിരുന്നു. ആറുമാസം കൊണ്ട് പ്രാവര്‍ത്തികമാക്കാവുന്ന വിധമാണ് പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്. 37.5 ലക്ഷം രൂപയാണ് പദ്ധതി ചെലവായി കണക്കാക്കിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരാണ് ചെലവ് പൂര്‍ണമായും വഹിക്കുക. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പോര്‍ട്ടല്‍ തുടങ്ങാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. (mathrubhumi)

No comments:
Post a Comment