അഭിഷേക് സിംഗ്‌വിയെ വക്താവ് സ്ഥാനത്ത് നിന്ന് നീക്കി
Posted on: 06 Oct 2010
ന്യൂഡല്‍ഹി: ലോട്ടറി കേസില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായ മനു അഭിഷേക് സിംഗ്‌വിയെ എ.ഐ.സി.സി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി. കെ.പി.സി.സിയുടെ പരാതിയെ തുടര്‍ന്നാണ് സിംഗ്‌വിക്ക് താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വാര്‍ത്താസമ്മേളനം നടത്തരുതെന്ന് അദ്ദേഹത്തിന് നിര്‍ദേശം നല്‍കി. എ.ഐ.സി.സി മാധ്യമ വിഭാഗം ചെയര്‍മാന്‍ ജനാര്‍ദന്‍ ദ്വിവേദിയാണ് സിംഗ്‌വിയെ നീക്കിയ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
സി.പി.എമ്മിനെതിരെ പാര്‍ട്ടി ശക്തമായി ഉയര്‍ത്തിക്കൊണ്ടുവന്ന രാഷ്ട്രീയ ആയുധത്തിന്റെ മൂര്‍ച്ച ഇല്ലാതാക്കുന്ന നടപടിയാണ് സിംഗ്‌വിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേരളത്തിലെ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഈ വിഷയം പാര്‍ട്ടി അച്ചടക്കസമിതിക്ക് വിട്ടത്. എ.കെ ആന്റണി അധ്യക്ഷനായ അച്ചടക്കസമിതി ഈ വിഷയത്തില്‍ അന്വേഷിച്ച് തീരുമാനം കൈക്കൊള്ളുന്നത് വരെയാണ് ഔദ്യോഗിക വാര്‍ത്താ സമ്മേളനം നടത്തുന്നതില്‍ നിന്ന് സിംഗ്‌വിയെ ഒഴിവാക്കിയത്.
No comments:
Post a Comment