Friday, October 29, 2010

മണിപ്പൂരില്‍ പത്രവിതരണം തടസ്സപ്പെട്ടു
Posted on: 29 Oct 2010

ഇംഫാല്‍: തീവ്രവാദ സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് മണിപ്പൂരില്‍ പ്രധാന വര്‍ത്തമാന പത്രങ്ങളുടെ വിതരണം തടസ്സപ്പെട്ടു. 

ഓള്‍ മണിപ്പൂര്‍ വര്‍ക്കിങ്ങ് ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ ഭീഷണിക്കെതിരെ മുഖ്യമന്ത്രി ഇബോബി സിങ്ങിനെ കണ്ട് മെമ്മോറാണ്ടം സമര്‍പ്പിച്ചു. മാദ്ധ്യമപ്രവര്‍ത്തനത്തിന് സുരക്ഷ നല്‍കണമെന്നാണ് യൂണിയന്റെ ആവശ്യം. 

ശനിയാഴ്ച മുതല്‍ പത്രവിതരണം പുന:സ്ഥാപിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പത്രപ്രവര്‍ത്തകര്‍ക്ക് ലഭിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കിടെ തീവ്രവാദ സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് പലതവണ പത്രങ്ങളുടെ അച്ചടിയും വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment