mathrubhumi
മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്
Posted on: 06 Oct 2010
ഗാര്‍ഹികത്തൊഴിലാളികളുടെ അവകാശ സംരക്ഷണം
കുവൈത്ത്: ഗാര്‍ഹിക ത്തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്. കുവൈത്തിലുടനീളം കാമ്പയിനുകള്‍ സംഘടിപ്പിക്കാനാണ് ഇവരുടെ നീക്കം.
ചൂഷണങ്ങള്‍ക്കിരയാകുന്ന ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് മാനുഷിക പരിഗണന നല്‍കി പ്രശ്‌നപരിഹാരത്തിന് മുന്നോട്ട് വരുന്നതിന് തൊഴിലുടമകളെ ബോധവത്കരിക്കുകയാണ് ലക്ഷ്യമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് മധ്യപൂര്‍വേഷ്യ ഡയറക്ടര്‍ സാറ ലേ വൈറ്റ്‌സണ്‍ വെളിപ്പെടുത്തി.
''ഗാര്‍ഹികത്തൊഴിലാളികളോട് മനുഷ്യത്വപരമായി പെരുമാറണം'' എന്ന മുദ്രാവാക്യത്തോടെയുള്ള പരസ്യ വാചകങ്ങള്‍ രാജ്യമാകെ പ്രചരിപ്പിക്കുന്നതിന് മാധ്യമങ്ങളുടെ സഹായത്തോടെയാണ് കാമ്പയിനുകള്‍ക്ക് തുടക്കമിട്ടത്.
ഇത്തരം സന്ദേശങ്ങള്‍ പരമാവധി തൊഴിലുടമകളിലെത്തിക്കുന്നതിനും നിലവാരമുള്ള തൊഴില്‍ സംസ്‌കാരം 'ഗാര്‍ഹികത്തൊഴിലാളി' മേഖലയില്‍ വാര്‍ത്തെടുക്കുന്നതിനുമാണ് കാമ്പയിനിലൂടെ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ലക്ഷ്യമിടുന്നത്.
കുവൈത്ത് ഹ്യൂമണ്‍ റൈറ്റ്‌സ് സൊസൈറ്റി, കുവൈത്ത് സൊസെറ്റി ഫോര്‍ ബേസിക് ഇവാലുവേറ്റേര്‍സ് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ്, ദി കുവൈത്ത് സെന്റര്‍ ഫോര്‍ എക്സ്പാട്രിയേറ്റ്സ് റൈറ്റ്‌സ്, കുവൈത്ത് സോഷ്യല്‍ വര്‍ക്ക് സൊസൈറ്റി എന്നീ സംഘടനകള്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചുമായി സംയോജിച്ചാണ് ഗാര്‍ഹികത്തൊഴിലാളികള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ വ്യാപകമായി പ്രചാരണം നടത്തുന്നത്.
വിവിധ രാജ്യങ്ങളില്‍നിന്നായി ആറുലക്ഷത്തിലേറെ ഗാര്‍ഹികത്തൊഴിലാളികള്‍ വീട്ടുവേലക്കാര്‍, ഡ്രൈവര്‍ തുടങ്ങിയ തസ്തികകളില്‍ തൊഴില്‍ ചെയ്യുന്നു. ഇവരില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. സമയത്ത് ശമ്പളം നല്‍കാതെയും ശരിയായ താമസസൗകര്യമോ ഭക്ഷണമോ നല്‍കാതെയും വിവിധ തരത്തില്‍ ചൂഷണത്തിനു വിധേയരാകുന്നു.
പ്രത്യേകിച്ചും സ്ത്രീകളായ വീട്ടുവേലക്കാരാണ് കൂടുതലും പീഡനങ്ങള്‍ക്കിരയാകുന്നത്. ഇതിന് അവസാനമിടാനാണ് ഇവരുടെ ശ്രമം.(mathrubhumi)
No comments:
Post a Comment