അയേണ്‍ ഗുളിക കഴിച്ച 70 കുട്ടികള്‍ ആസ്പത്രിയിലായി
Posted on: 03 Dec 2010
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയിലെ ഒരു സ്‌കൂളില്‍ അയേണ്‍ ഗുളിക കഴിച്ച 70 കുട്ടികളെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ സംഘടിപ്പിച്ച ഒരു മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി വിതരണം ചെയ്ത ഗുളിക കഴിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.
ദുര്‍ഗാപൂര്‍ ഗവ. പ്രൈമറി സ്‌കൂളിലാണ് സംഭവം. ജില്ലാ ഭരണകൂടം സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ കുട്ടികളുടെ ദേഹാസ്വാസ്ഥ്യത്തിന്റെ കാരണം പരിശോധിച്ചുവരികയാണെന്നും അയേണ്‍ ഗുളികകള്‍ ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കാറുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡി.പി. കൗശിക് പറഞ്ഞു

No comments:
Post a Comment