Wednesday, December 1, 2010

ടാറ്റയ്‌ക്കെതിരെ മിത്തല്‍
Posted on: 01 Dec 2010


ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്‌ക്കെതിരെ എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍ രംഗത്ത്. 2ജി സ്‌പെക്ട്രം ഇടപാടില്‍ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ എസ്സാര്‍ എന്നീ കമ്പനികള്‍ക്ക് കേന്ദ്രം വഴിവിട്ട് സഹായം നല്‍കിയെന്നുള്ള രത്തന്‍ ടാറ്റയുടെ അഭിപ്രായപ്രകടനമാണ് മിത്തലിനെ ചൊടിപ്പിച്ചിരിക്കുന്നത്.

2ജി സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് സര്‍ക്കാര്‍ നടത്തുന്നത് ശരിയായ ജോലിയാണ് (അന്വേഷണം). അന്വേഷണം പൂര്‍ത്തിയാകുന്നതോടെ എല്ലാം വ്യക്തമാകും. അതിന് സമയം നല്‍കുകയാണ് വേണ്ടത് - മിത്തല്‍ അഭിപ്രായപ്പെട്ടു.

ടെലികോം കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച കേന്ദ്രത്തിന്റെ നടപടിയെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.

ഇതാദ്യമായല്ല രത്തന്‍ ടാറ്റയും സുനില്‍ മിത്തലും ടെലികോം വിഷയത്തിന്റെ പേരില്‍ കൊമ്പുകോര്‍ക്കുന്നത്. 3ജി സ്‌പെക്ട്രം അനുവദിക്കുന്ന കാര്യത്തിലും ഇവര്‍ തമ്മില്‍ വാക് യുദ്ധം നടന്നിരുന്നു.
=================================== 

No comments:

Post a Comment