Friday, December 3, 2010

മാപ്രാണം പള്ളിയിലെ അരുളിക്ക കണ്ടെത്തി
Posted on: 03 Dec 2010

തൃശൂര്‍: മാപ്രാണം പള്ളിയില്‍ നിന്ന് തിരുശേഷിപ്പുകള്‍ക്കൊപ്പം മോഷണംപോയ അരുളിക്ക (സ്റ്റാന്‍ഡ്) പള്ളിപ്പറമ്പില്‍ നിന്ന് കണ്ടെത്തി. പള്ളിയുടെ തെക്കുവശത്തുള്ള സെമിത്തേരിക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്ന് വിശ്വാസികളാണ് തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്ന അരുളിക്ക കണ്ടെത്തിയത്. പള്ളിയിലെ ഊട്ടുതിരുന്നാളിനോടനുബന്ധിച്ച് എത്തിയ വിശ്വാസികളാണ് ഇത് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട എസ്.പി. വിമലാദിത്യയുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം സംഭവസ്ഥലം വിശദമായ പരിശോധിച്ചു. ഡോഗ്‌സ്‌ക്വാഡും എത്തിയിട്ടുണ്ട്.

അതിനിടെ മോഷ്ടാക്കള്‍ അരുളിക്ക പള്ളിപ്പറമ്പില്‍ ഉപേക്ഷിക്കുകയും തിരുശേഷിപ്പുകള്‍ പള്ളിയുടെ നേര്‍ച്ചപ്പെട്ടിയില്‍ നിക്ഷേപിക്കുകയും ചെയ്യുമെന്ന വെളിപാടുണ്ടായെന്ന അവകാശവാദവുമായി വേലൂപ്പാടം സ്വദേശി അന്ന ജോസ് എന്ന സ്ത്രീ രംഗത്തുവന്നിട്ടുണ്ട്.

No comments:

Post a Comment