Thursday, October 7, 2010

വാദി അറിയാതെ കേസ്‌ പിന്‍വലിച്ചതിന്‌ പ്രോസിക്യൂട്ടര്‍ക്കെതിരേ കുറ്റപത്രം
തൃശൂര്‍: കയ്‌പമംഗലം ചളിങ്ങാട്‌ സ്വദേശി പടിഞ്ഞാറേവീട്ടില്‍ അബ്‌ദുള്‍റസാഖിനെ 1991-ല്‍ ആക്രമിച്ചു വധിക്കാന്‍ ശ്രമിച്ച കേസില്‍ വാദിയായ അബ്‌ദുള്‍ റസാഖ്‌ അറിയാതെ കൊടുങ്ങല്ലൂര്‍ മജിസ്‌ട്രേറ്റ്‌ കോടതിയെ തെറ്റിദ്ധരിപ്പിച്ചു കേസ്‌ പിന്‍വലിച്ചതിന്‌ അസി. പബ്ലിക്‌ പ്ലോസിക്യൂട്ടര്‍ ടി.എം. ഉണ്ണികൃഷ്‌ണനെതിരേ കുറ്റപത്രം. ഗവണ്‍മെന്റ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയാണു കുറ്റപത്രം സമര്‍പ്പിച്ചത്‌. സിവില്‍ റൂള്‍സ്‌ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.

No comments:

Post a Comment