Thursday, October 7, 2010

ഭര്‍ത്താവിന്റെ വെട്ടേറ്റ്‌ വീട്ടമ്മ ഗുരുതരാവസ്‌ഥയില്‍
മേപ്പാടി: ചാരിത്ര്യശുദ്ധിയിലുള്ള സംശയത്തെ തുടര്‍ന്നു ഭര്‍ത്താവ്‌ ഭാര്യയെ വെട്ടിപ്പരുക്കേല്‍പിച്ചു. മേപ്പാടി ചൂരല്‍മല പാമ്പാടിക്കുന്ന്‌ മണികണ്‌ഠന്‍ നിവാസില്‍ വസന്ത(42)യെയാണു ഭര്‍ത്താവ്‌ രവി (48) വെട്ടിയത്‌. മുഖത്തും കൈക്കും വയറ്റിനും വെട്ടേറ്റ വസന്തയെ ഗുരുതരാവസ്‌ഥയില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടേറ്റ്‌ വസന്തയുടെ പല്ലുകള്‍ കൊഴിഞ്ഞു. ചെവിയറ്റുപോയി. ഇന്നലെ രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. സംഭവത്തെതുടര്‍ന്നു രവി ഒളിവില്‍ പോയി. സംശയരോഗമാണു സംഭവത്തിനു പ്രേരണയെന്നു നാട്ടുകാര്‍ പറഞ്ഞു.(mangalam)

No comments:

Post a Comment