ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേയ്ക്ക് Posted on: 04 Oct 2010 മൊഹാലി: ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേയ്ക്ക്. നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ ജയിക്കാന്‍ 216 റണ്‍സെടുക്കേണ്ട ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് മാത്രമാണെടുത്തിട്ടുള്ളത്. 10 റണ്‍സുമായി സച്ചിന്‍ തെന്‍ഡുല്‍ക്കറും അഞ്ച് റണ്‍സുമായി നൈറ്റ് വാച്ച്മാന്‍ സഹീര്‍ ഖാനുമാണ് ക്രീസില്‍. ഗൗതം ഗംഭീര്‍(0), വീരേന്ദര്‍ സെവാഗ്(17), രാഹുല്‍ ദ്രാവിഡ്(13), സുരേഷ് റെയ്‌ന(0) എന്നിവരാണ് പുറത്തായത്. ഓസ്‌ട്രേലിയയ്ക്കുവേണ്ടി ബെന്‍ ഹില്‍ഫെനോസ് മൂന്നും ബോളിങ്ങര്‍ ഒന്നും വിക്കറ്റ് വീഴ്ത്തി. നേരത്തെ ഓസ്‌ട്രേലിയ രണ്ടാമിന്നിങ്‌സില്‍ 192 റണ്‍സിന് എല്ലാവരും പുറത്തായി. ഷെയ്ന്‍ വാട്‌സണ്‍ 56ഉം സൈമണ്‍ കാറ്റിച്ച് 37ഉം മൈക്ക് ഹസി 28ഉം റണ്‍സെടുത്തു. ഇന്ത്യയ്ക്കുവേണ്ടി സഹീര്‍ ഖാന്‍, ഇഷാന്ത് ശര്‍മ എവന്നിവര്‍ മൂന്ന് വീതവും ഹര്‍ഭജന്‍ സിങ്, പ്രഗ്യാന്‍ ഓജ എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. ഒന്നാമിന്നിങ്‌സില്‍ ഓസ്‌ട്രേലിയ 428ഉം ഇന്ത്യ 405ഉം റണ്‍സാണെടുത്തിരുന്നത്. (mathrubhumi) |
Monday, October 4, 2010
Mohali Test.
Subscribe to:
Post Comments (Atom)
No comments:
Post a Comment