| കര്‍ണാടക: യദിയൂരപ്പയ്‌ക്കെതിരെ 20 ബിജെപി എംഎല്‍എമാര്‍ |
| ബാംഗ്ലൂര്‍: ബി.എസ്. യദിയൂരപ്പ സര്‍ക്കാരിന് വീണ്ടും വിമത ഭീഷണി. എക്‌സൈസ് മന്ത്രി എം.പി. രേണുകാചാര്യയുടെ നേതൃത്വത്തില്‍ 20 എംഎല്‍എമാരാണ് വിമത പക്ഷത്തുളളത് . ഈയിടെ നടന്ന മന്ത്രിസഭാ പുനസംഘടനയാണ് വിമതപക്ഷത്ത് ആളെക്കൂട്ടിയത് . പുതിയ നീക്കങ്ങളുമായി വിമതര്‍ സംസ്‌ഥാനം വിട്ടെന്നാണ് റിപ്പോര്‍ട്ട് . ഇവര്‍ തമിഴ് നാട്ടിലുണ്ടെന്നാണ് സൂചന. ഇവരുമായി ബന്ധപ്പെടാനുള്ള ഔദ്യോഗിക നേതൃത്വത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടുകഴിഞ്ഞു. പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ നാളെ രാവിലെ 10 ന് കാബിനറ്റ് യോഗം വിളിച്ചിട്ടുണ്ട് .(mangalam) ====================================================== |
Tuesday, October 5, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment