Thursday, October 7, 2010

792 കുപ്പി വിദേശമദ്യവുമായി രണ്ടുപേര്‍ പിടിയില്‍
Posted on: 08 Oct 2010


തലശ്ശേരി: മാഹിയില്‍നിന്ന് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 792 കുപ്പി വിദേശമദ്യവുമായി രണ്ടുപേരെ തലശ്ശേരി എസ്.ഐ. കെ.വിനോദനും സംഘവും അറസ്റ്റ്‌ചെയ്തു. ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.

ഓട്ടോ ഡ്രൈവര്‍ മാഹി പാറക്കല്‍ വീട്ടില്‍ റോയ് ജോസ്(39), മടപ്പള്ളി താഴെ കൂടക്കടവ് വീട്ടില്‍ അനൂപ്(27) എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ചെയ്തു.

180 മില്ലി ലിറ്ററിന്റെ 672 കുപ്പി മദ്യവും 750 മില്ലി ലിറ്ററിന്റെ 120 കുപ്പി മദ്യവുമാണ് സെയ്താര്‍ പള്ളി പരിസരത്തുനിന്ന് പിടികൂടിയത്. (mathrubhumi)

No comments:

Post a Comment