Thursday, October 7, 2010

തമിഴ്നാട് മുന്‍ മന്ത്രി എ അരുണാചലത്തെ പുതുക്കോട്ടയിലെ വസതിയില്‍ വച്ച് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി. എഐ‌എഡി‌എംകെ മന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായിരുന്നു കൊല്ലപ്പെട്ട അരുണാചലം.
വ്യാഴാഴ്ച പുതുക്കോട്ടയ്ക്ക് അടുത്ത് ആലന്‍‌ഗുഡിയിലെ വീട്ടില്‍ വച്ച് നാലംഗ അക്രമി സംഘമാണ് മുന്‍ മന്ത്രിയെ കൊലചെയ്തത്. ജയലളിതയുടെ മധുര റാലി തിങ്കളാഴ്ച നടക്കാനിരിക്കെയാണ് കൊലപാതകം നടന്നതെന്നത് ശ്രദ്ധേയമാണ്.
ഡി‌എം‌കെയുടെ ശക്തികേന്ദ്രമായ മധുരയിലേക്ക് റാലി നടത്തുന്നതിനെതിരെ എ‌ഐഎ‌ഡി‌എംകെ അധ്യക്ഷ ജയലളിതയ്ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. കരുണാനിധിയുടെ പുത്രനും കേന്ദ്ര മന്ത്രിയുമായ അളഗിരിയെ പിന്തുണയ്ക്കുന്ന സ്ഥലമാണ് മധുര.
വെങ്കടാചലത്തിന്റെ വിയോഗത്തില്‍ ജയലളിത അഗാധമായ ദു:ഖം രേഖപ്പെടുത്തി. മുന്‍‌മന്ത്രിയുടെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ജയലളിത ആവശ്യപ്പെട്ടു.

No comments:

Post a Comment