Thursday, October 7, 2010

പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐക്കെതിരെ പെന്റഗണും രംഗത്ത്. ഐഎസ്‌ഐയിലെ ചിലര്‍ ഭീകരരുമായി ബന്ധം പുലര്‍ത്തുന്നത് ഭീകരതയ്ക്കെതിരെയുള്ള യുദ്ധത്തിന് വിഘാതമാവുന്നു എന്ന് പെന്റഗണ്‍ വക്താവ് കേണല്‍ ഡേവിഡ് ലാപന്‍ പറഞ്ഞു.
പാകിസ്ഥാന്‍ സൈന്യത്തെയും ചാരസംഘടനയെയും പ്രതിരോധിച്ചിരുന്ന പെന്റഗണ്‍ ഇതാദ്യമായാണ് ഐഎസ്‌ഐയും ഭീകരരും തമ്മില്‍ ബന്ധമുണ്ടെന്ന് പരസ്യമായി അംഗീകരിക്കുന്നത്. നാറ്റോ സൈന്യത്തിന് എതിരെയുള്ള ആക്രമണത്തില്‍ താലിബാനെ ഐഎസ്‌ഐ സഹായിക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് ലാപന്‍ പാക് ചാരസംഘടനയെ തള്ളിപ്പറഞ്ഞത്.
പാകിസ്ഥാന്‍ ചാരസംഘടനയിലെ ചിലര്‍ക്ക് ഭീകരരുമായി ബന്ധമുണ്ടായിരിക്കാം എന്നും സൈനിക നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ ഭീകരര്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നുണ്ടാവാം എന്നുമാണ് ലാപന്‍ പറഞ്ഞത്.
ഭീകരതയ്ക്ക് എതിരെയുള്ള യുദ്ധത്തില്‍ പാകിസ്ഥാന്‍ ചാരസംഘടന വഹിച്ച പങ്ക് വളരെ വലുതാണ്. ഭീകരരെ കൊന്നൊടുക്കുന്നതില്‍ മറ്റേത് സംഘടനയെക്കാളും കൂടുതല്‍ പ്രവര്‍ത്തിച്ചിട്ടുള്ള സംഘടനയാണ് ഐ‌എസ്‌ഐ. എന്നാല്‍, സംഘടനയുടെ തന്ത്രപരമായ ലക്‍ഷ്യങ്ങളെ കുറിച്ച് യുഎസിന് ഉത്കണ്ഠയുണ്ട്. യുഎസിന്റെ ഉത്കണ്ഠയെ കുറിച്ച് പാക് സൈനിക മേധാവി അഷ്ഫാഖ് പര്‍വേസ് കയാനിക്ക് വ്യക്തമായി അറിയാമെന്നും ചില മാറ്റങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട് എന്നും ലാപന്‍ പറഞ്ഞു.

26
/11 ആക്രമണ കേസില്‍ പാകിസ്ഥാനിലെ രണ്ട് സൈനിക മേജര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച അവസരത്തിലാണ് പെന്റഗണ്‍ ഐ‌എസ്‌ഐയ്ക്കെതിരെ രംഗത്ത് എത്തിയത്. (yahoo)

No comments:

Post a Comment