| ചങ്ങാടം മറിഞ്ഞ് മകന്‍ മരിച്ചു; അമ്മ രക്ഷപ്പെട്ടു |
| നിരണം: വെളളം കയറിക്കിടന്ന പാടശേഖരത്തിലൂടെ വീട്ടിലേക്ക് പോയ അമ്മയും മകനും സഞ്ചരിച്ചിരുന്ന ചങ്ങാടം മറിഞ്ഞ് മകന്‍ മരിച്ചു. അമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. തുണ്ടിമണക്ക് കൃഷ്‌ണപിളളയുടെ മകന്‍ സതീഷ്‌കുമാറാ(30)ണ് മരിച്ചത്. മാതാവ് ശാന്തമ്മ ചങ്ങാടത്തില്‍ പിടിച്ചു കിടന്ന് പരുക്കുകളോടെ രക്ഷപെട്ടു. വെളളിയാഴ്‌ച രാത്രി 8 മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന ചങ്ങാടം ഓരുകുളത്തിന് സമീപമാണ് അപകടത്തില്‍പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും. ഓടിക്കൂടിയ നാട്ടുകാര്‍ അരമണിക്കൂര്‍ തെരഞ്ഞൊണ് മൃതദേഹം കണ്ടെത്തിയത്. സംസ്‌കാരം പിന്നീട്. ഭാര്യ: സുധ. സഹോദരന്‍: സുരേഷ്‌കുമാര്‍. |
Saturday, October 9, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment