Saturday, October 9, 2010

മുക്കുപണ്ടം തട്ടിപ്പ്‌

 രണ്ടുപേര്‍ കൂടി പിടിയില്‍ വ്യാജസ്വര്‍ണം വ്യാജപ്പേരിലും പണയം വച്ചു
പൊന്‍കുന്നം: മുക്കുപ്പണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്‌റ്റില്‍. കൂവപ്പള്ളി ചവരയക്കല്‍ ജയന്‍ (33), മുണ്ടക്കയം വണ്ടന്‍പതാല്‍ വലിയവീട്ടില്‍ ജയകുമാര്‍ (32) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇതോടെ അറസ്‌റ്റിലായവരുടെ എണ്ണം ആറായി. കൂടുതല്‍ പേര്‍ പ്രതികളാണെന്നും ഇവര്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ്‌ അറിയിച്ചു.

ഇതിനിടെ തട്ടിപ്പ്‌ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. കോട്ടയം, പത്തനംതിട്ട ജില്ലകള്‍ക്കു പുറമേ ഇടുക്കി, ആലപ്പുഴ പത്തനംതിട്ട ജില്ലകളിലും തട്ടിപ്പു നടത്തിയതായി തെളിഞ്ഞു. എഴുമറ്റൂരില്‍ ഭാര്യവീടിനു സമീപം വാടകയ്‌ക്കു താമസിക്കുന്ന ജയകുമാര്‍ ജയിംസെന്ന പേരിലും ഭാര്യ സുമയെന്ന പേരിലും വിവിധ ബാങ്കുകളില്‍ നിന്നു തട്ടിപ്പു നടത്തിയതായി പോലീസ്‌ കണ്ടെത്തി. കാഞ്ഞിരപ്പള്ളിയില്‍ ഒരു സ്വകാര്യ ബാങ്കില്‍ 1.5 ലക്ഷം രൂപയുടെയും മുണ്ടക്കയത്ത്‌ 32000 രൂപ, എരുമേലിയില്‍ 35000 രൂപ, റാന്നിയില്‍ മൂന്നു ബാങ്കുകളിലായി ഒരു ലക്ഷം, പുല്ലാട്‌ രണ്ടു ബാങ്കുകളിലായി 1.5 ലക്ഷം, എഴുമറ്റൂരില്‍ ഒരു ലക്ഷം, വെണ്ണിക്കുളത്ത്‌ ഒന്നേകാല്‍ ലക്ഷം എന്നിങ്ങനെ തട്ടിപ്പു നടത്തിയതായി തെളിഞ്ഞു. പല ബാങ്ക്‌ അധികൃതരും കേസ്‌ അന്വേഷണവുമായി സഹകരിക്കാത്തത്‌ പോലീസിനെ വട്ടം ചുറ്റിക്കുകയാണ്‌. കേസില്‍ ഉള്‍പ്പെടാതിരുന്നാല്‍ പകുതിയെങ്കിലുമുള്ള യഥാര്‍ഥ സ്വര്‍ണം ലഭിക്കുമല്ലോയെന്ന നിഗമനത്തിലാണ്‌ ഇവര്‍.

അറസ്‌റ്റിലായവരെ ഇന്ന്‌ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കും. ജയകുമാര്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതി ജാമ്യത്തിലായിരുന്നുവെന്നും പറയപ്പെടുന്നു. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്‌.പി. പി. രഘുവരന്‍ നായര്‍, പൊന്‍കുന്നം എസ്‌.ഐ പി.ആര്‍. സന്തോഷ്‌, പി.വി. വര്‍ഗീസ്‌, ഒ.എം. സുലൈമാന്‍, കെ.എം.മാത്യു, വിനോദ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ അന്വേഷണം നടത്തുന്നത്‌. (mangalam0

No comments:

Post a Comment