| വീണ്ടും ഇന്ത്യയുടെ അഭിമാന ബിന്ദ്ര | ||
2002 ലെ മാഞ്ചസ്‌റ്റര്‍ ഗെയിംസിലും 2006 ലെ മെല്‍ബണ്‍ ഗെയിംസിലും ബിന്ദ്ര ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടി. 2004 ലെ ഏഥന്‍സ് ഒളിമ്പിക്‌സില്‍ മെഡല്‍ നേടാനായില്ലെങ്കിലും ബെയ്‌ജിങ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ വ്യക്‌തിഗത സ്വര്‍ണം നേടി ചരിത്രത്തില്‍ സുവര്‍ണ രേഖയായി. സ്വര്‍ണ വേട്ടയില്‍ മാത്രമല്ല വിദ്യാഭ്യാസത്തിലും ബിന്ദ്ര മുന്നിലാണ്. കൊളറാഡോ സര്‍വകലാശാലയില്‍ എം.ബി.എ. വിദ്യാര്‍ഥിയാണ്. ചെന്നൈയ്‌ക്കാരനായ ഗഗന്‍ നാരംഗ് കഴിഞ്ഞ ഷൂട്ടിംഗ് ലോകകപ്പില്‍ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വെങ്കലം നേടിയിരുന്നു. 2006 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബിന്ദ്രയ്‌ക്കൊപ്പം രണ്ടു സ്വര്‍ണം നേടി. പത്തു മീറ്റര്‍ എയര്‍ റൈഫിളില്‍ ലോകറെക്കോഡിന് ഉടമയുമാണ് നാരംഗ്. 2008 നവംബറില്‍ ബാങ്കോക്കില്‍ നടന്ന മത്സരത്തിലാണ് നാരംഗ് ലോക റെക്കോഡിന് ഉടമയായത്. അന്നു തന്നെയാണ് ബരാക് ഒബാമ യു.എസ്.പ്രസിഡന്റ് സ്‌ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടത്‌്. 10 മീറ്റര്‍ എയര്‍ റൈഫിള്‍, 50 മീറ്റര്‍ റൈഫിള്‍ 3 സ്‌പോട്ടിലും നാരംഗ് സ്വര്‍ണം കൊയ്‌തിട്ടുണ്ട്. (mangalam) | ||
Tuesday, October 5, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment