| അതിര്‍ത്തികടക്കാന്‍ അവസരംകാത്ത് ഭീകരര്‍ നിയന്ത്രണരേഖയില്‍ |
| ജമ്മു: പാകിസ്‌താനില്‍നിന്ന് ജമ്മുകാശ്‌മീരിലേക്ക് നുഴഞ്ഞുകയറാന്‍ ലഷ്‌കറെ തോയിബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ പൂഞ്ചിലെ നിയന്ത്രണരേഖയ്‌ക്കടുത്ത് തയാറെടുത്തു നില്‍ക്കുന്നതായി ഇന്ത്യന്‍ സൈന്യം. ലഷ്‌കറെ തോയിബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ അതിര്‍ത്തികടക്കാന്‍ എല്ലാദിവസവും ശ്രമിക്കുന്നുണ്ടെന്നും നുഴഞ്ഞുകയറാന്‍ അവസരം നോക്കി നിലയുറപ്പിച്ചിരിക്കുകയാണെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്‌ഥന്‍ വെളിപ്പെടുത്തി. എട്ട്-ഒന്‍പതു പേരുടെ സംഘമായാണ് പരിശീലനം നേടിയ ഭീകരവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ സേന അതീവജാഗ്രത പുലര്‍ത്തുന്നതിനാലാണ് ഭീകരരുടെ നീക്കങ്ങള്‍ വിജയിക്കാത്തതെന്നും ആയുധധാരികളായ ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് പാക് സൈന്യം സര്‍വവിധ പിന്തുണയും നല്‍കുന്നുണ്ടെന്നും സൈനിക ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധതിരിച്ച് ഭീകരര്‍ക്ക് നുഴഞ്ഞുകയറാനുള്ള അവസരമൊരുക്കാനായി പാക്‌സൈന്യം ഇന്ത്യന്‍ സൈനിക പോസ്‌റ്റുകള്‍ക്കുനേരേ റോക്കറ്റ് ആക്രമണം നടത്താറുണ്ട്. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാന്‍ പാക് സൈന്യം അതിര്‍ത്തിലംഘനവും പതിവാക്കിയിട്ടുണ്ട്. നാല്‍പ്പതോളം റോക്കറ്റുകളും 80 മോര്‍ട്ടാര്‍ ബോംബുകളും യന്ത്രത്തോക്കുകളുമുപയോഗിച്ചാണ് കഴിഞ്ഞയാഴ്‌ച പൂഞ്ചിലെ ഇന്ത്യന്‍ സൈനികപോസ്‌റ്റിനുനേര്‍ക്ക് പാക് സൈന്യം ആക്രമണം നടത്തിയത്. (mangalam) |
Tuesday, October 5, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment