ടെറസിനു മുകളില്‍ കളിച്ചുകൊണ്ടിരുന്ന സഹോദരങ്ങള്‍ ഇടിമിന്നലേറ്റു മരിച്ചു |
മഞ്ചേരി: ടെറസിനു മുകളില്‍ കളിച്ചുകൊണ്ടിരുന്ന സഹോദരങ്ങള്‍ ഇടിമിന്നലേറ്റുമരിച്ചു. പന്തല്ലൂര്‍ പനങ്കാവില്‍ അലവിയുടെ മക്കളായ ജിഷാന(12) ജിന്‍ഷാദ് (ആറ്) എന്നിവരാണു മിന്നലേറ്റു മരിച്ചത്. സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയ ഇവര്‍ പുതുതായി പണിത വീടിന്റെ ടെറസില്‍ കളിക്കുമ്പോള്‍ ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു അപകടം. നാട്ടുകാര്‍ ഇവരെ ഉടന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പന്തല്ലൂര്‍ എ.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജിഷാന. കടമ്പോട് ജി.എം.എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ജിന്‍ഷാദ്. മാതാവ് റംലത്ത്. സഹോദരങ്ങള്‍ -ഹസീന, ജാസ്‌മിന്‍, ജംഷീന, ജസീന. ജിദ്ദയിലുള്ള പിതാവ് അലവി ഇന്നുച്ചയോടെ നാട്ടിലെത്തിയതിനു ശേഷം ഖബറടക്കം ഇര്‍ഷാദ് ജുമുഅ മസ്‌ജിദില്‍ നടക്കും. |
Friday, October 1, 2010
ഇടിമിന്നലേറ്റു മരിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment