Friday, October 1, 2010

അഴിമതി ഇന്ത്യയുടെ ശാപം

യെദ്യൂരപ്പയും ഭൂമി വിവാദത്തില്‍; മന്ത്രിയുടെ രാജിയെച്ചൊല്ലി ആശയക്കുഴപ്പം
Posted on: 02 Oct 2010

ബാംഗ്ലൂര്‍: കര്‍ണാടക മന്ത്രിസഭയിലെ കട്ടസുബ്രഹ്മണ്യ നായിഡുവിന്റെ പുത്രന്‍ ഭൂമി കുംഭകോണക്കേസ്സില്‍ പ്രതിയായതിന് പിറകെ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകനെതിരെയും ഭൂമി തട്ടിപ്പ് ആരോപണം. നേരത്തെ ആരോപണവിധേയനായ മന്ത്രിയുടെ രാജിക്കായി മുന്നോട്ട് വന്ന മുഖ്യമന്ത്രി ഇതോടെ നിലപാട് മാറ്റി.
മന്ത്രി കട്ടസുബ്രഹ്മണ്യ നായിഡുവിന്റെ മകന്‍ ജഗദീഷ് നായിഡുവിനെ ലോകായുക്ത അറസ്റ്റുചെയ്തതിനെത്തുടര്‍ന്ന് മകന്‍ ചെയ്ത തെറ്റിന് അച്ഛന്റെ രാജി ആവശ്യപ്പെടുന്നത് ശരിയല്ലെന്നാണ് മുഖ്യമന്ത്രി വെള്ളിയാഴ്ച പറഞ്ഞത്. ഭൂമി കുംഭകോണക്കേസ്സില്‍ പ്രധാന സാക്ഷിക്ക് തെളിവ് നശിപ്പിക്കാന്‍ ലക്ഷം രൂപ കൈക്കൂലി നല്‍കിയതിനെത്തുടര്‍ന്നാണ് കട്ട ജഗദീഷ് നായിഡുവിനെ വ്യാഴാഴ്ച ലോകായുക്ത അറസ്റ്റുചെയ്യുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രി ആര്‍.എസ്.എസ്. നേതാക്കളുമായി ചര്‍ച്ച നടത്തി.

സംഭവദിവസം ഷിമോഗയിലായിരുന്ന മുഖ്യമന്ത്രി യെദ്യൂരപ്പ മന്ത്രിയുടെ രാജിക്കാവശ്യപ്പെട്ടതായ അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍, വ്യാഴാഴ്ച അര്‍ധരാത്രി മുഖ്യമന്ത്രി ബാംഗ്ലൂരിലെത്തിയപ്പോഴാണ് സ്വന്തം പുത്രന്മാര്‍ക്കെതിരെയും ഭൂമി തട്ടിപ്പ് ആരോപണം ഉയരുന്നത്. മുഖ്യമന്ത്രിയുടെ മക്കളായ ബി.വൈ. രാഘവേന്ദ്രയും ബി.വൈ. വിജയേന്ദ്രയും ബാംഗ്ലൂര്‍ വികസന അതോറിറ്റി ഏറ്റെടുത്ത ഒന്നര ഏക്കര്‍ സ്ഥലം തട്ടിയെടുത്തതായി ജനതാദള്‍ ഗൗഡ വിഭാഗം സംസ്ഥാന പ്രസിഡന്‍റും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയായിരുന്നു. ഇതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ കഴിയാത്ത അവസ്ഥയിലായി മുഖ്യമന്ത്രി യെദ്യൂരപ്പ. ഷിമോഗ എം.പി.കൂടിയാണ് രാഘവേന്ദ്ര.

അതിനിടെ ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍കൂടിയായ കട്ട ജഗദീഷ് നായിഡു ലോകായുക്ത പ്രത്യേക സിവില്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജിയെ എതിര്‍ക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ലോകായുക്ത കുടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാദം തിങ്കളാഴ്ചത്തേക്ക് മാറ്റി കോടതി ഉത്തരവിട്ടു. 12 വരെ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കയാണ്.

ഐ.ടി പാര്‍ക്ക് തുടങ്ങാനായി കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ വികസന ബോര്‍ഡ് ഏറ്റെടുത്ത സ്ഥലത്തില്‍ കൃത്രിമം നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് ജഗദീഷ് നായിഡുവിനെതിരെയുള്ള കുറ്റം. അതേസമയം നഷ്ടപരിഹാരം നല്കി ബാംഗ്ലൂര്‍ വികസന അതോറിറ്റി ഏറ്റെടുത്ത സ്ഥലം മുഖ്യമന്ത്രി മക്കള്‍ക്ക് വിട്ടുകൊടുത്തെന്നാണ് യെദ്യൂരപ്പയുടെ പുത്രന്‍മാര്‍ക്കെതിരെയുള്ള ആരോപണം. 2004-ല്‍ ജനതാദള്‍- ബി.ജെ.പി സര്‍ക്കാറിന്റെ കാലത്താണ് പാര്‍പ്പിട ആവശ്യത്തിനായി സ്ഥലം ഏറ്റെടുക്കുന്നത്. 2008-ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ സ്ഥലം ഏറ്റെടുക്കല്‍ മുഖ്യമന്ത്രി റദ്ദാക്കുകയായിരുന്നുവെന്ന് ആരോപിക്കുന്നു. 5000 കോടിയലധികം രൂപ ചെലവിട്ട് 2004-ല്‍ ഏറ്റെടുത്ത 500 ഏക്കറിലധികം സ്ഥലം സ്വന്തക്കാരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വിട്ടുകൊടുത്തതായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. ഇതിലും ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് മന്ത്രി കട്ടസുബ്രഹ്മണ്യ നായിഡുവിന്റെ പുത്രന്മാര്‍ക്കെതിരെ ഉയര്‍ന്നത്. തുടക്കത്തില്‍ മന്ത്രിയും പുത്രനും അഴിമതി ആരോപണം തള്ളിയിരുന്നെങ്കിലും തട്ടിപ്പ് കേസ്സിലെ പ്രധാന സാക്ഷിക്ക് തെളിവ് നശിപ്പിക്കാന്‍ കൈക്കൂലി നല്കിയതോടെ ഇവരുടെ വാദമുഖങ്ങള്‍ അഴിഞ്ഞുവീണു.

അമേരിക്കന്‍ കമ്പനിയായ ഇറ്റസ്‌ക്കയുടെ പ്രത്യേക സാമ്പത്തികമേഖലയ്ക്കായി കെ.ഐ.എ.ഡി.ബി 450 ഓളം ഏക്കര്‍ സ്ഥലമാണ് ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ഏറ്റെടുത്തത്. കര്‍ഷകരുടെ സ്ഥലത്തിന് ബിനാമികളെ ഉണ്ടാക്കി കോടികള്‍ തട്ടിയെന്നാണ് ആരോപണം. നഷ്ടപരിഹാരത്തിനായി യഥാര്‍ഥ ഉടമകള്‍ രംഗത്തെത്തിയതോടെ തട്ടിപ്പ് പുറത്താകുകയും സംഭവത്തില്‍ ലോകായുക്ത അന്വേഷണം തുടങ്ങുകയും ചെയ്തു. ഇതില്‍ മന്ത്രിയുടെ പങ്ക് വ്യക്തമാകുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ രാജിക്കായി കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി ആര്‍.എസ്.എസ് നേതാക്കളുടെ സഹായം തേടി യിരിക്കുകയാണ്. (mathrubhumi)

No comments:

Post a Comment