നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി വില്‍ക്കാന്‍ റേഷന്‍ കടകള്‍ക്ക് അനുമതി =================================== |
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളും മറ്റ് ഉല്‍പ്പന്നങ്ങളും പൊതു വിപണിയില്‍ നിന്നും മൊത്ത വ്യാപാരികളില്‍ നിന്നും വാങ്ങി സംസ്‌ഥാനത്തെ റേഷന്‍ കടകളിലൂടെയും വില്‍പ്പന നടത്താന്‍ റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, സംസ്‌ഥാന സെക്രട്ടറി ജനറല്‍ എ. ഷാജഹാന്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. സംസ്‌ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറി ജ്യോതിലാല്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. പൊതുവിതരണ സമ്പ്രദായം വഴിവിതരണം ചെയ്‌തുവരുന്ന അരി,ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ എന്നിവ പുറത്തുനിന്നു വാങ്ങിവില്‍ക്കാന്‍ പാടില്ല. എന്നാല്‍ 60 ഇനം നിത്യോപയോഗ സാധനങ്ങള്‍, മില്‍മാ ഉല്‍പ്പന്നങ്ങള്‍, പച്ചക്കറി, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി മറ്റെല്ലാ സാധനങ്ങളും ഇനി മുതല്‍ റേഷന്‍ കടവഴി വില്‍പ്പന നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കേന്ദ -സംസ്‌ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയാണ് പദ്ധതി കേന്ദ്രം ഹൈറേറ്റ് എന്ന ഓമനപ്പേരില്‍ വില്‍ക്കുന്നതിന് തന്നിട്ടുളള കിലോ 12/70 ന്റെ അരിവാങ്ങാന്‍ ആളില്ലാത്തതിനാല്‍ സംസ്‌ഥാന സര്‍ക്കാര്‍ ഏറ്റെടുക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. (mangalam) ====================================================== |
Saturday, October 2, 2010
റേഷന്‍ കടകള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment