| ആദിവാസി ഭൂമി കാറ്റാടി കമ്പനി സ്വന്തമാക്കിയത് ആദിവാസികളുടെ പേരില്‍ വ്യാജരേഖ ചമച്ച് |
| കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി ഭൂമി കാറ്റാടി കമ്പനി സ്വന്തമാക്കിയത് ആദിവാസികളുടെ പേരില്‍ വ്യാജരേഖ ചമച്ചാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 2007 ലാണു കാറ്റാടി കമ്പനിക്കുവേണ്ടിയുള്ള ഭൂമി തട്ടിപ്പു നടന്നതെന്നും ആദിവാസികളില്‍ നിന്നും വെള്ളക്കടലാസില്‍ ഒപ്പിട്ടു വാങ്ങി വ്യാജ രേഖകള്‍ ചമയ്‌ക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറല്‍ കെ.കെ. രവീന്ദ്രനാഥ് വിശദീകരിച്ചു. 2007 നുശേഷം ഭൂമിയുടെ കരം അടച്ചതിനു രേഖയില്ല. കേസിലെ മൂന്നാംപ്രതി ശങ്കരനാരായണനാണു കമ്പനിക്കുവേണ്ടി ആദിവാസികളില്‍ നിന്നും ഒപ്പു ശേഖരിച്ചത്. ഇയാള്‍ അവിടെ ചായക്കട നടത്തുകയാണെന്നും പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറല്‍ വിശദീകരിച്ചു. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് 62 രേഖകള്‍ ആധികാരികമല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും ഡി.ജി.പി. വിശദീകരിച്ചു. അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്കു ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികളായ പ്രേംഷെമീര്‍, വിനു എസ്. നായര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ശങ്കരനാരായണന്റെ ജാമ്യാപേക്ഷയുമാണു ജസ്‌റ്റിസ് വി. രാംകുമാര്‍ പരിഗണിച്ചത്. |
Tuesday, October 5, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment