Tuesday, October 5, 2010

മലപ്പുറം പാസ്‌പോര്‍ട്ട്‌ ഓഫീസില്‍ സി.ബി.ഐ. റെയ്‌ഡ്
മലപ്പുറം: വ്യാജ പാസ്‌പോര്‍ട്ടുകള്‍ നല്‍കുന്നുവെന്ന പരാതിയുടെ അടിസ്‌ഥാനത്തില്‍ മലപ്പുറം പാസ്‌പോര്‍ട്ട്‌ ഓഫീസില്‍ സി.ബി.ഐ. റെയ്‌ഡ് നടത്തി. കൊച്ചിയില്‍ നിന്നെത്തിയ സംഘം ഇന്നലെ രാവിലെ തുടങ്ങിയ റെയ്‌ഡ് ഉച്ചവരെ നീണ്ടു. വ്യാജ പാസ്‌പോര്‍ട്ടുകള്‍ നല്‍കുന്നതിനൊപ്പം അഴിമതിയും ശക്‌തമാണെന്നു ചൂണ്ടിക്കാട്ടി മലപ്പുറം പാസ്‌പോര്‍ട്ട്‌ ഓഫീസിനെതിരേ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു ട്രാവല്‍ ഏജന്‍സികള്‍ പാസ്‌പോര്‍ട്ടു നല്‍കാന്‍ ശ്രമിക്കുന്നതിനെതിരേ പരാതികള്‍ ഏറെയുണ്ട്‌. പാസ്‌പോര്‍ട്ട്‌ ഓഫീസിലുള്ളവര്‍ക്ക്‌ ഇതുമായി ബന്ധമുണ്ടോയെന്നു കണ്ടെത്താനായിരുന്നു റെയ്‌ഡ്. (mangalam)

No comments:

Post a Comment