കുവൈത്തില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ വിസ മാറാം
പി.സി. ഹരീഷ്
Posted on: 02 Oct 2010
കുവൈത്ത്: സര്‍ക്കാര്‍ കരാറില്‍ തൊഴില്‍ ചെയ്യുന്ന വിദേശികള്‍ക്ക് മൂന്നുവര്‍ഷം പൂര്‍ത്തിയായാല്‍ മറ്റൊരു സ്‌പോണ്‍സറിലേക്ക് വിസമാറ്റാന്‍ അനുവദിക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്ന് തൊഴില്‍-സാമൂഹിക മന്ത്രാലയം അധികൃതര്‍ വെളിപ്പെടുത്തി.
കുവൈത്തില്‍ നടപ്പാക്കുന്ന നിയമത്തിന്റെ പൂര്‍ണരൂപത്തില്‍ ഉള്‍പ്പെടുന്നതാണിത്. സ്വകാര്യമേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുതിയ തൊഴില്‍ നിയമം വിദേശ തൊഴിലാളികള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തുന്നത്. പരിഷ്‌കൃത തൊഴില്‍ സംസ്‌കാരം രാജ്യത്ത് നിലവില്‍ വരുത്തുക എന്ന സര്‍ക്കാറിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനാണ് പുതിയ നിയമം നടപ്പാക്കുന്നത്.
വിസമാറ്റം സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്ന വിജ്ഞാപനവും ഉടനുണ്ടാവും. സ്വകാര്യ മേഖലയില്‍ വിദേശികളുടെ വിസമാറ്റം സംബന്ധിച്ച കാര്യക്ഷമമായ തീരുമാനമായിരിക്കും വിജ്ഞാപനത്തില്‍ അടങ്ങിയിട്ടുള്ളത്. പുതിയ തൊഴില്‍ നിയമമനുസരിച്ച് നിയമം പ്രാബല്യത്തിലായതിനുശേഷം രാജ്യത്ത് എത്തിയിട്ടുള്ള വിദേശ തൊഴിലാളികള്‍ നിലവിലുള്ള സ്‌പോണ്‍സറുടെ കീഴില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ വിസ മാറ്റാവുന്നതാണ്. എന്നാല്‍ നിയമം പ്രാബല്യത്തിലാകുന്നതിന് മുമ്പ് കുവൈത്തിലെത്തിയവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും നിലവിലുള്ള സ്‌പോണ്‍സറുടെ അനുമതിയോടെ മറ്റൊരു സ്‌പോണ്‍സറിലേക്ക് വിസമാറ്റാം. സര്‍ക്കാര്‍ തീരുമാനം നിരവധി വിദേശതൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമേകുന്നതാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു (mathrubhumi).

No comments:
Post a Comment