വേണാട് എക്‌സ്പ്രസ് നാളെ ആലപ്പുഴ വഴി |
കോട്ടയം: മീനച്ചിലാറിനു കുറുകെയുള്ള പാലത്തിന്റെ ഗര്‍ഡര്‍ മാറ്റം നടക്കുന്നതിനാല്‍ നാളെ കോട്ടയം-എറണാകുളം പാതയില്‍ നാളെ ട്രയിന്‍ ഗതാഗതം ഉണ്ടാകില്ല. തിരുവനന്തപുരം ഷൊര്‍ണുര്‍ വേണാട് എക്‌സ്പ്രസ് നാളെ ആലപ്പുഴ വഴി സര്‍വീസ് നടത്തും. വേണാട് നാളെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പതിനെട്ടു ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. 18 പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും മൂന്നു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കും. രാവിലെ 6.15 മുതല്‍ രാത്രി 12.15 വരെയാണു ഗതാഗത നിയന്ത്രണം. കാലാവസ്‌ഥ ചതിച്ചാല്‍ നിയന്ത്രണം നീളും. വഴി തിരിച്ചു വിടുന്ന ട്രെയിനുകള്‍ ഇരുഭാഗങ്ങളിലേക്കുമുള്ള തിരുവനന്തപുരം-മംഗലാപുരം (പരശുറാം നമ്പര്‍ 6650/6649), തിരുവനന്തപുരം-ഹൈദരാബാദ് (ശബരി നമ്പര്‍ 7229/7230), കന്യാകുമാരി-മുംബൈ എക്‌സ്പ്രസ് (നമ്പര്‍ 6382/6381), തിരുവനന്തപുരം-ന്യൂഡല്‍ഹി (കേരള എക്‌സ്പ്രസ് നമ്പര്‍ 2625/2626), ചെന്നൈ-തിരുവനന്തപുരം (ചെന്നൈ മെയില്‍ നമ്പര്‍ 2624/6526), കന്യാകുമാരി-ബംഗളുരു എക്‌സ്പ്രസ് (നമ്പര്‍ 6525/6526) എന്നീ ട്രെയിനുകള്‍ക്കു പുറമേ കൊച്ചുവേളി-ലോകമാന്യതിലക് (ഗരീബ്രഥ് നമ്പര്‍ 2202), തിരുവനന്തപുരം-ഗുവാഹത്തി (നമ്പര്‍ 2515), നാഗര്‍കോവില്‍-ഷാലിമാര്‍ എക്‌സ്പ്രസ് (നമ്പര്‍ 2659), തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസ് (നമ്പര്‍ 2696), തിരുവനന്തപുരം-എറണാകുളം (വഞ്ചിനാട് നമ്പര്‍ 6304), തിരുവനന്തപുരം-മംഗലാപുരം (മലബാര്‍ നമ്പര്‍ 6629). തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് ആലപ്പുഴ വഴിയായിരിക്കും. റദ്ദാക്കുന്ന ട്രെയിനുകള്‍ ഇരുവശങ്ങളിലേക്കുമുള്ള കോട്ടയം-എറണാകുളം പാസഞ്ചര്‍ (നമ്പര്‍ 341/342), എറണാകുളം-കായംകുളം (നമ്പര്‍ 335/336), എറണാകുളം-കായംകുളം (നമ്പര്‍ 343/346), കോട്ടയം-എറണാകുളം (നമ്പര്‍ 344/345), എറണാകുളം-ആലപ്പുഴ (നമ്പര്‍ 337/338), കൊല്ലം-ആലപ്പുഴ (നമ്പര്‍ 322/333), കായംകുളം-എറണാകുളം (നമ്പര്‍ 334/339), കായംകുളം-ആലപ്പുഴ (നമ്പര്‍ 324/332) എന്നീ ട്രെയിനുകളും എറണാകുളം-ആലപ്പുഴ (നമ്പര്‍ 331), ആലപ്പുഴ-കായംകുളം (നമ്പര്‍ 321). തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് (നമ്പര്‍ 6347) കോട്ടയത്തു പിടിച്ചിടും. കൊല്ലം-എറണാകുളം, എറണാകുളം-കൊല്ലം പാസഞ്ചര്‍ എന്നീ ട്രെയിനുകളുടെ യാത്ര കൊല്ലം-കോട്ടയം പാതയില്‍ ഒതുങ്ങും. (mangalam) |
Friday, October 1, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment